# മാരി സെൽവരാജ് ചിത്രം ‘മാമന്ന’ന് വേണ്ടി ഗാനം ആലപിച്ച് വടിവേലു

- Link: https://ml.b4blaze.com/film-news/vadivelu-records-a-song-with-ar-rahman-for-maari-selvarajs-maamannan
- Published: 2023-05-08T17:40:22+05:30
- Author: Ajay

മാരി സെൽവരാജ് ചിത്രം ‘മാമന്ന’ന് വേണ്ടി ഗാനം ആലപിച്ച് നടൻ വടിവേലു. ഇതിന് മുൻപ് നിരവധി
ഗാനങ്ങൾ ആലപിച്ച വടിവേലു ആദ്യമായിട്ടാണ് എ ആർ റഹ്‌മാൻ ഈണം പകരുന്ന ഗാനം ആലപിക്കുന്നത്.
മാമന്നൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി ഏതാനും നാളുകൾക്കു ശേഷമാണ് വടിവേലു
റെക്കോർഡിംഗിന് റഹ്‌മാന്റെ സ്റ്റുഡിയോയിൽ എത്തിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/maamannan1-1024x576.
jpg?resize=1024%2C576&ssl=1)

എ ആർ റഹ്‌മാൻ തന്റെ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് വടിവേലു ഗാനം ആലപിച്ച കാര്യം അറിയിച്ചത്.
വടിവേലുവിന്റെ ഒപ്പം ഒരു ഗാനം റെക്കോർഡ് ചെയ്തെന്നും വളരെ രസകരമായിരുന്നു അദ്ദേഹത്തിന്റെ
കൂടെ ജോലി ചെയ്യാൻ എന്നുമാണ് സംഗീത സംവിധായകൻ എ ആർ റഹ്‌മാൻ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/maamannan-2-1024x576.
jpg?resize=1024%2C576&ssl=1)

ഉദയനിധി സ്റ്റാലിൻ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ വടിവേലുവും ഫഹദ് ഫാസിലും
കീർത്തി സുരേഷും മുഖ്യ വേഷങ്ങളിൽ എത്തുന്ന സിനിമ ഉദയനിധിയുടെ നിർമ്മാണ കമ്പനി റെഡ് 
ജയ്ന്റ് മൂവീസ് ആണ് നിർമ്മിക്കുന്നത്. തേനി ഈശ്വർ ഛായാഗ്രഹണവും സെൽവ എഡിറ്റിംഗും നിർവ്വഹിക്കുന്ന
ചിത്രത്തിലെ ഗാനങ്ങൾ ക്ക് വരികൾ എഴുതുന്നത് യുഗഭാരതിയാണ്.തന്റെ കരിയറിൽ ഒരുക്കുന്ന 
ഏറ്റവും വലിയ ക്യാൻവാസിലുള്ള സിനിമയായിരിക്കും ‘മാമന്നൻ’ എന്ന് മാരി സെൽവരാജ് മുൻപ്
പറഞ്ഞിരുന്നു.

> Vaigaipugal [#Vadivelu](https://twitter.com/hashtag/Vadivelu?src=hash&ref_src=twsrc%5Etfw)
> has sung a track in [@arrahman](https://twitter.com/arrahman?ref_src=twsrc%5Etfw)
> musical [#MAAMANNAN](https://twitter.com/hashtag/MAAMANNAN?src=hash&ref_src=twsrc%5Etfw)
> Single coming soon[@mari_selvaraj](https://twitter.com/mari_selvaraj?ref_src=twsrc%5Etfw)
> [@Udhaystalin](https://twitter.com/Udhaystalin?ref_src=twsrc%5Etfw) [@RedGiantMovies_](https://twitter.com/RedGiantMovies_?ref_src=twsrc%5Etfw)
> [@KeerthyOfficial](https://twitter.com/KeerthyOfficial?ref_src=twsrc%5Etfw) [#FahadhFaasil](https://twitter.com/hashtag/FahadhFaasil?src=hash&ref_src=twsrc%5Etfw)
> [@thenieswar](https://twitter.com/thenieswar?ref_src=twsrc%5Etfw) [@editorselva](https://twitter.com/EditorSelva?ref_src=twsrc%5Etfw)
> [@dhilipaction](https://twitter.com/dhilipaction?ref_src=twsrc%5Etfw) [@kabilanchelliah](https://twitter.com/kabilanchelliah?ref_src=twsrc%5Etfw)
> [@kalaignartv_off](https://twitter.com/kalaignartv_off?ref_src=twsrc%5Etfw) [@MShenbagamoort3](https://twitter.com/MShenbagamoort3?ref_src=twsrc%5Etfw)
> [@teamaimpr](https://twitter.com/teamaimpr?ref_src=twsrc%5Etfw) [@CtcMediaboy](https://twitter.com/CtcMediaboy?ref_src=twsrc%5Etfw)
> [pic.twitter.com/uqyUMALosI](https://t.co/uqyUMALosI)
> — TalksOfCinema (@TalksOfCinema) [May 8, 2023](https://twitter.com/TalksOfCinema/status/1655462984590962691?ref_src=twsrc%5Etfw)
