# ജീവിതത്തില്‍ പല ഉയര്‍ച്ച താഴ്ചകളും വന്നു, തുറന്ന് പറഞ്ഞ് വൈക്കം വിജയലക്ഷ്മി

- Link: https://ml.b4blaze.com/film-news/vaikom-vijayalekshmi-talk-about-her-life
- Published: 2021-10-25T17:25:58+05:30
- Author: Rahul

ഒരുപാട് ഗാനങ്ങളിലൂടെ മലയാളികളുടെ മനസിലേക്ക് ചേക്കേറിയ കലാകാരിയാണ് വൈക്കം വിജയലക്ഷ്മി.
മലയാളത്തിന് പുറമെ ഒരുപാട് അന്യ ഭാഷകളിലും താരം ഗാനം ആലപിച്ചിട്ടുണ്ട്. അനൂപാണ് വൈക്കം
വിജയലക്ഷ്മിയെ വിവാഹം കഴിച്ചത്. ഇപ്പോഴിതാ ജീവിതത്തെകുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്
വിജയലക്ഷ്മി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/vaikom-vijayalekshmi.
jpg?resize=960%2C540&ssl=1)

**വിജയലക്ഷ്മിയുടെ വാക്കുകള്‍-** ജീവിതം സന്തോഷവും സംതൃപ്തവുമായി മുന്നോട്ടു പോകുന്നു.
ജീവിതത്തില്‍ പല ഉയര്‍ച്ച താഴ്ചകളും വന്നു, അതെല്ലാം ദൈവത്തിന്റെ അനുഗ്രഹത്താല്‍ മറികടക്കാന്‍
കഴിഞ്ഞു. എന്റെ സുഖത്തിലും ദുഃഖത്തിലും കൂടെ നിന്ന എല്ലാ മലയാളികളോടും നന്ദി പറയുന്നെന്നും
ഗായിക കൂട്ടിച്ചേര്‍ത്തു കൊവിഡ് കാലം കീര്‍ത്തനങ്ങള്‍ പഠിക്കാനും അത് പരിശീലിക്കാനും
വേണ്ടിയാണ് ഉപയോഗിച്ചത്.
 ഓണ്‍ലൈന്‍ പരിപാടികളും ഉണ്ടായിരുന്നു ഒപ്പം പാചക പരീക്ഷണങ്ങളും
നടത്തി. ആപ്പിള്‍, ചക്ക, കുടംപുളി, സബര്‍ജല്ലി തുടങ്ങി പലതരത്തിലുള്ള അച്ചാറുകള്‍ ഉണ്ടാക്കാന്‍
പഠിച്ചു. പിന്നെ, തനിക്കും എന്റെ കുടുംബത്തിനും കൊവിഡ് ബാധിച്ചിരുന്നു. ആര്‍ക്കും ഗുരുതരമായ
അവസ്ഥയുണ്ടായില്ല ഇപ്പോള്‍ എല്ലാവരും സുഖമായിരിക്കുന്നു. കൊവിഡ് ഭീതിയൊഴിയുന്ന സാഹചര്യത്തില്‍
സിനിമയില്‍ ഒരുപാട് അവസരങ്ങള്‍ വരുന്നുണ്ട്. മലയാളം തമിഴ് സിനിമകളില്‍ പാടാന്‍ അവസരം
ലഭിച്ചു. മലയാളത്തില്‍ സമന്വയം, റൂട്ട്മാപ്, തൃപ്പല്ലൂരിലെ കള്ളന്മാര്‍ തുടങ്ങിയ ചിത്രങ്ങളില്‍
പാടുകയുണ്ടായി. ജയ് ഭീം എന്ന തമിഴ് ചിത്രത്തിലും പാടാന്‍ അവസരം ലഭിച്ചു. കാതല്‍ പുസ്തകം,
ഗാന്ധിജി കം ബാക്ക് എന്നീ തമിഴ് ചിത്രങ്ങളിലും ഒരു തമിഴ് സീരിയലിനു വേണ്ടിയും പാടിയിട്ടുണ്ട്.
