# അമ്മയ്ക്ക് കാന്‍സര്‍ വന്നതോടെയാണ് അച്ഛന്‍ ഇട്ടിട്ട് പോയതെന്നാണ് ചിലര്‍ പറഞ്ഞത്! സായ്കുമാറിനെക്കുറിച്ച് മകള്‍ വൈഷ്ണവി

- Link: https://ml.b4blaze.com/film-news/vaishnavi-saikumar-about-his-father-saikumar
- Published: 2022-07-25T14:48:10+05:30
- Author: Rahul

പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് വൈഷ്ണവി സായ്കുമാര്‍. കൈയ്യെത്തും ദൂരത്ത് എന്ന
പരമ്പരയിലൂടെയായാണ് അഭിനയജീവിതം തുടങ്ങിയത്. ഈ സീരിയലില്‍ ഒരു നെഗറ്റീവ് ക്യാരക്ടറാണ്
താരം അവതരിപ്പിച്ചത്. വില്ലത്തിയായി അഭിനയിക്കാമോ എ്ന്ന് ചോദിച്ചപ്പോള്‍ സന്തോഷത്തോടെയാണ്
ദുര്‍ഗയെന്ന കഥാപാത്രമായതെന്ന് വൈഷ്ണവി വ്യക്തമാക്കിയിരുന്നു.

സായ്കുമാറിന്റെയും പ്രസന്നകുമാരിയുടേയും മകളാണ് വൈഷ്ണവി. ഇപ്പോഴിതാ അഭിനയ ജീവിതത്തെക്കുറിച്ചും
മാതാപിതാക്കളുടെ വേര്‍പിരിയലിനെക്കുറിച്ചുമൊക്കെ തുറന്നുപറയുകയാണ് വൈഷ്ണവി.
 കുട്ടിക്കാലത്ത്
തന്നെ അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നുവെങ്കിലും പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം 
മതി അഭിനയം എന്നായിരുന്നു അച്ഛന്റെ നിലപാടെന്നും അച്ഛന്റെ മകള്‍ എന്ന ലേബലില്‍ അവസരമൊന്നും
കിട്ടിയില്ലെന്നും അതിന് മുന്‍പേ അച്ഛന്‍ തങ്ങളെ വിട്ടുപോയിരുന്നുമെന്നുമാണ് താരം പറയുന്നത്.

‘കുട്ടിക്കാലത്ത് ബോര്‍ഡിംഗിലായിരുന്നു. അച്ഛനും അമ്മയുമായി അറ്റാച്ച്ഡായി വരാന്‍ സമയമെടുത്തിരുന്നു.
വല്ലപ്പോഴുമാണ് അച്ഛനെ വീട്ടില്‍ കിട്ടുന്നത്. ആള്‍ നല്ല ജോളിയാണ്. എപ്പോഴും സംസാരിച്ച്
കൊണ്ടിരിക്കും. കുക്കിംഗൊക്കെ ചെയ്യുമായിരുന്നു. അച്ഛന്റെ കൈയ്യില്‍ നിന്നും അടിയൊക്കെ
കിട്ടിയിട്ടുണ്ട്. അമ്മ പറഞ്ഞ് കൊടുക്കുന്നത് അനുസരിച്ചായിരിക്കും അടിയുടെ തീവ്രത. 
അച്ഛനൊപ്പം ചില സിനിമകളുടെ സെറ്റിലേക്ക് പോയിട്ടുണ്ട്. നല്ല മൂഡിലാണെങ്കില്‍ അച്ഛന്‍
കൊണ്ടുപോവും’ അച്ഛന്‍ സായ്കുമാറിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചുകൊണ്ട് വൈഷ്ണവി
പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/saikumar-wife.jpg?
resize=1280%2C720&ssl=1)

അമ്മയ്ക്ക് കാന്‍സര്‍ വന്നതുകൊണ്ടാണ് അച്ഛന്‍ ഉപേക്ഷിച്ച് പോയതെന്ന് ചിലര്‍ പറഞ്ഞിരുന്നുവെന്നും
എന്നാല്‍ സത്യം അതല്ലെന്നും താരം പറയുന്നു. ‘ഇടയ്ക്ക് അമ്മയ്ക്ക് ക്യാന്‍സര്‍ വന്നിരുന്നു.
രണ്ട് വര്‍ഷത്തോളം ചികിത്സയെടുത്തിരുന്നു. ആ സമയത്ത് സാമ്പത്തികപ്രതിസന്ധിയുണ്ടായിരുന്നു.
ബ്ലീഡിംഗ് വന്നിരുന്നു അമ്മയ്ക്ക്. അങ്ങനെയാണ് ചെക്ക് ചെയ്യാന്‍ പോയത്. മെഡിക്കല്‍ 
കോളേജില്‍ ചെന്നപ്പോഴാണ് ബയോപ്സിക്ക് വിട്ടത്. നമുക്ക് അത്ര പരിചിതമായിരുന്നില്ല ഒന്നും.
ആര്‍സിസിയിലേക്ക് റഫര്‍ ചെയ്തപ്പോഴും ഞാന്‍ അത്ര ആലോചിച്ചില്ല. അമ്മയ്ക്ക് ക്യാന്‍സര്‍
വരുമെന്നൊന്നും എന്റെ മനസില്‍ വന്നിരുന്നില്ല. അവിടെ പോയി നിന്നപ്പോഴാണ് എനിക്ക് യാഥാര്‍ത്ഥ്യം
മനസിലായത്. അമ്മ വല്ലാതെ വീക്കായിപ്പോയിരുന്നു’ എന്നാണ് വൈഷ്ണവി പറഞ്ഞത്.

അമ്മയുടെ അസുഖമാണ് അച്ഛന്‍ പോകാനുള്ള കാരണമെന്ന പലരും പറഞ്ഞിരുന്നു. അതുകൊണ്ടല്ല അച്ഛന്‍
പോയതെന്നും അച്ഛനെ താനാണ് വിളിച്ച് ഇതേക്കുറിച്ച് പറഞ്ഞതെന്നും അതിന് അച്ഛന്‍ അന്നങ്ങനെ
പ്രതികരിച്ചുവെന്നുള്ളത് തന്നില്‍ത്തന്നെ കിടക്കട്ടെയെന്നും വൈഷ്ണവി പറഞ്ഞു. അമ്മയുടെ
സഹോദരങ്ങളായിരുന്നു ആ സമയം കൂടെനിന്നതെന്നും ആര്‍സിസിയിലായിരുന്നതിനാല്‍ അധികം കാശൊന്നും
ചെലവായിരുന്നില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.തന്റെ വിവാഹ ജീവിതത്തെക്കുറിച്ചും വൈഷ്ണവി
തുറന്നു പറഞ്ഞു. അറേഞ്ച്ഡ് മാര്യേജായിരുന്നു. മാട്രിമോണിയിലൂടെയായിരുന്നു വരനെ കണ്ടെത്തിയത്.
അച്ഛനും അമ്മയും വന്ന് വിവാഹം ഉറപ്പിക്കുകയായിരുന്നു. കല്യാണം തീരുമാനമായതിന് ശേഷമാണ്
ചെറുക്കനെ കണ്ടത്. മലയാളം അറിയാമോയെന്നായിരുന്നു ഞാന്‍ ചോദിച്ചതെന്നായിരുന്നു വൈഷ്ണവി
സുജിത്തിനെക്കുറിച്ച് പറഞ്ഞത്.
