# ഫോട്ടോഷൂട്ടിനിടെ നടി വൈഷ്ണവിയെ പ്രൊപ്പോസ് ചെയ്ത്; വീഡിയോ

- Link: https://ml.b4blaze.com/film-news/vaishnavi-venugopal-shares-proposing-video
- Published: 2022-11-29T16:42:35+05:30
- Author: Gargi

ഫോട്ടോഷൂട്ടിനിടെ നടി വൈഷ്ണവി വേണുഗോപാലിനെ പ്രൊപ്പോസ് ചെയ്ത് സുഹൃത്ത്. നടി തന്നെയാണ്
ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. വൈഷ്ണവിയുടെ ദീര്‍ഘകാലസുഹൃത്തായ രാഘവ്
നന്ദകുമാറാണ് താരത്തെ ഫോട്ടോഷൂട്ടിനിടയില്‍ പ്രൊപ്പോസ് ചെയ്തത്.

>  
> View this post on Instagram
>  
> [A post shared by Vaishnavi Venugopal (@vaishuv__)](https://www.instagram.com/p/CjDp5GuvXjC/?utm_source=ig_embed&utm_campaign=loading)

‘ഫോട്ടോഷൂട്ട് പെട്ടെന്ന് ‘വില്‍ യു മാരി മി’ നിമിഷങ്ങളായി കഴിഞ്ഞാല്‍ എന്ത് പറ്റും?
ഞാന്‍ യെസ് പറഞ്ഞു.”-പ്രൊപ്പോസ് വിഡിയോ പങ്കുവച്ച് വൈഷ്ണവി കുറിച്ചതിങ്ങനെയായിരുന്നു.
നിരവധി പേരാണ് താരത്തിന് ആശംസകളുമായെത്തിയത്. ജൂണ്‍ എന്ന ചിത്രത്തിലെ ‘മൊട്ടച്ചി’ എന്ന
വൈഷ്ണവിയുടെ കഥാപാത്രത്തെ മലയാളികള്‍ ഏറ്റെടുത്തിരുന്നു.

>  
> View this post on Instagram
>  
> [A post shared by Vaishnavi Venugopal (@vaishuv__)](https://www.instagram.com/reel/Clid3g8giIQ/?utm_source=ig_embed&utm_campaign=loading)

2018 ല്‍ ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന സിനിമയിലൂടെയാണ് വൈഷ്ണവി അഭിനയരംഗത്തേക്ക്
ചുവടുവെയ്ക്കുന്നത്. തുടര്‍ന്ന് ജൂണ്‍, കേശു ഈ വീടിന്റെ നാഥന്‍, ജനഗണമന എന്നിവയുള്‍പ്പെടെ
അഞ്ചിലധികം സിനിമകളില്‍ അഭിനയിച്ചു. മോഡലിഗ് രംഗത്തും സജീവമാണ് നടി.
