# ‘അരികെ കൂട്ടായി അരികെ…’ വാലാട്ടിയിലെ വീഡിയോ ഗാനം പുറത്തുവിട്ടു

- Link: https://ml.b4blaze.com/film-news/valatty-movie-video-song-released
- Published: 2023-04-07T11:10:21+05:30
- Author: Gargi

വളര്‍ത്തു മൃഗങ്ങളുടെ കഥപറയുന്ന ചിത്രമാണ് ‘വാലാട്ടി-ടെയില്‍ ഓഫ് ടെയില്‍’. ഇപ്പോഴിതാ
ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ‘അരികെ കൂട്ടായി അരികെ…’ എന്ന ഗാനമാണ്
പുറത്തുവിട്ടത്. ബികെ ഹരിനാരായണന്റെ വരികള്‍ക്ക് വരുണ്‍ സുനിലാണ്. ആര്യനും ശ്വേതാ മോഹനുമാണ്
ഗാനം ആലപിച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/trends/wp-content/uploads/2023/02/valatty.jpg?
resize=1280%2C720&ssl=1)

ദേവനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. വിഎഫ്എക്സ് പിന്തുണയില്ലാതെ
സിനിമയിലെ പ്രധാന കഥാപാത്രങ്ങളൊക്കെ നായകളാവുന്ന ഇന്ത്യയിലെ തന്നെ ആദ്യ ചിത്രം എന്നതാണ്
വാലാട്ടിയുടെ പ്രത്യേകത.

മലയാള സിനിമയിലെ അത്ഭുത പരീക്ഷണ ചിത്രമെന്നു വിശേഷിപ്പിക്കാവുന്ന വാലാട്ടി ഫ്രൈഡേ ഫിലിം
ഹൗസ് ഒരുക്കുന്ന പുതിയ ചിത്രമാണ്. ചിത്രം വരുന്ന മെയ് 5 ന് തീയേറ്ററുകളിലെത്തും. നായകളാണ്
ചിത്രത്തിലെ പ്രധാന കഥാപാത്രമായി എത്തുന്നത്. മലയാള സിനിമയിലെ പ്രമുഖ താരങ്ങളുടെ ശബ്ദ
സാനിധ്യം കൊണ്ടും വാലാട്ടി ശ്രദ്ധേയമായ ഒരു സിനിമ തന്നെയാണ്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന
ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും വളര്‍ത്തു മൃഗങ്ങളുടെ ട്രൈനിങ്ങിനും
വേണ്ടി 3 വര്‍ഷത്തിലധികമാണ് ഫ്രൈഡേ ഫിലിം ഹൗസ് ചിലവഴിച്ചിരിക്കുന്നത്.

‘വാലാട്ടി-ടെയില്‍ ഓഫ് ടെയിലിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് വിഷ്ണു ആണ്.എഡിറ്റിങ്
അയൂബ് ഖാന്‍, സംഗീതം വരുണ്‍ സുനില്‍, കലാസംവിധാനം അരുണ്‍ വെഞ്ഞാറന്‍മൂട്,വസ്ത്രാലങ്കാരം
ജിതിന്‍ ജോസ്, മേക്കപ്പ് റോണക്സ് സേവ്യര്‍, വിഎഫ്എക്സ് ഗ്രീന്‍ ഗോള്‍ഡ് ആനിമേഷന്‍, 
വിഎഫ്എക്സ് സൂപ്പര്‍വൈസര്‍ ജിഷ്ണു പി ദേവ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിനയ് ബാബു.
അഞ്ചു ഭാഷകളിലായിട്ടാണ് സിനിമ എത്തുക.മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് എന്നീ
ഭാഷകളിലും സിനിമ പ്രദര്‍ശനത്തിനെത്തും.
