# വാലിഭന്റെ വരവ് ഒറ്റയ്ക്കല്ല! കട്ടയ്ക്ക് വട്ടം നിൽക്കാൻ രണ്ട് ചിത്രങ്ങൾ കൂടെ, വമ്പൻ ക്ലാഷ് ഉറപ്പായി

- Link: https://ml.b4blaze.com/film-news/valiban-thangalan-fighter-release
- Published: 2023-10-28T21:57:38+05:30
- Author: Gargi

മലയാളി സിനിമാപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിന്റെ മലൈക്കോട്ടൈ
വാലിബൻ. ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്നു എന്നുള്ളതാണ് 
ചിത്രത്തിന്റെ ഹൈപ്പ് കൊടുമുടിയിൽ എത്തിച്ചിട്ടുള്ളത്. ഷിബു ബേബി ജോണിൻറെ ജോൺ ആൻഡ് 
മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേർന്നാണ്
ചിത്രത്തിൻറെ നിർമ്മാണം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/Malaikottavalibhan.
jpg?resize=1200%2C628&ssl=1)

ജനുവരി 25നാണ് ചിത്രം പ്രദർശനത്തിന് എത്തുക. ഇപ്പോൾ ആ സമയത്ത് തന്നെ രണ്ട് വമ്പൻ ചിത്രങ്ങൾ
കൂടെ റിലീസ് ചെയ്യുമെന്നാണ് വിവരങ്ങൾ വന്നതോടെ വമ്പൻ ക്ലാഷിനുള്ള സാധ്യതയാണ് തെളിഞ്ഞിട്ടുള്ളത്.
തമിഴിൽ നിന്ന് എത്തുക പാ രഞ്ജിത്ത്- വിക്രം ചിത്രം തങ്കലാൻ ആണ് ആ സയയത്ത് റിലീസ് ചെയ്യുക.
ബോളിവുഡിൽ നിന്ന് പഠാൻ സംവിധായകൻ സിദ്ധാർഥ് ആനന്ദിൻറെ ഹൃത്വിക് റോഷൻ ചിത്രം ഫൈറ്ററും
എത്തുന്നതോടെ സംഭവം കളറാകും.

മലൈക്കോട്ടൈ വാലിബനും ഫൈറ്ററും ജനുവരി 25 ന് എത്തുമ്പോൾ തങ്കലാൻ 26 നാണ് എത്തുക. ഓണം,
ക്രിസ്മസ്, ദസറ, ഹോളി തുടങ്ങി അതത് ഇടങ്ങളിൽ പ്രാധാന്യമുള്ള ഫെസ്റ്റിവൽ സീസണുകളാണ് 
വ്യത്യസ്ത ഭാഷാ സിനിമകളുടെയും പ്രധാന റിലീസിംഗ് സീസൺ ആയി തെരഞ്ഞെടുക്കപ്പെടാറുള്ളത്.
പൊതുഅവധി ദിനത്തിലും റിലീസിംഗ് സാധ്യത പരി​ഗണിക്കപ്പെടാറുണ്ട്. വീക്കെൻഡ് റിപബ്ലിക്
ദിനവുമായി ബന്ധപ്പെട്ടാണ് ഈ മൂന്ന് ചിത്രങ്ങളും ചാർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
