# കുറച്ച് നാളുകൾക്ക് ശേഷമാണ് വാണി വിശ്വനാഥിന്റെ ചിത്രങ്ങൾ ശ്രദ്ധ നേടുന്നത്

- Link: https://ml.b4blaze.com/film-news/vani-viswanath-about-photo
- Published: 2023-06-30T09:35:05+05:30
- Author: Rahul

നിരവധി ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച നടിയാണ് വാണി വിശ്വനാഥ്.
വാണിയെ പോലെ സംഘട്ടന രംഗങ്ങൾ ചെയ്യാൻ കഴിവുള്ള മറ്റൊരു നടിയും വാണിക്കു മുന്പും അതിനു
ശേഷവും മലയാള സിനിമയിൽ ഉണ്ടായിട്ടില്ല. ആക്ഷൻ രംഗങ്ങൾ ആണെങ്കിലും ഡാൻസ് ആണെങ്കിലും 
അഭിനയം ആണെങ്കിലും വാണിക്ക് പകരം വെയ്ക്കാൻ മറ്റാരും ഇല്ല എന്ന് നിസംശയം തന്നെ പറയാം.
മലയാളത്തിൽ കൂടിയാണ് അരങ്ങേറ്റം നടത്തിയതെങ്കിലും തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിൽ താരം
തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ബാബുരാജുമായി വിവാഹം കഴിച്ച താരം വിവാഹശേഷം സിനിമയിൽ
നിന്ന് വിട്ട് നിൽക്കുകയാണ്. ഇപ്പോൾ ഭർത്താവിനും മക്കൾക്കുമൊപ്പം സന്തോഷകരമായ കുടുംബജീവിതം
നയിക്കുകയാണ് താരം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/03/Vani-Viswanath.jpg?
resize=475%2C591&ssl=1)

നായക നടന്മാർ പോലും ചെയ്യാൻ ബുദ്ധിമുട്ടുന്ന സാഹസികമായ സംഘട്ടന രംഗങ്ങൾ പോലും വാണിയുടെ
കയ്യിൽ ഭദ്രം ആയിരുന്നു. വിവാഹശേഷം സിനിമയിൽ നിന്ന് വിട്ട് നിന്ന താരം ടെലിവിഷൻ പരമ്പരയിൽ
കൂടി തിരിച്ച് വരവ് നടത്തിയിരുന്നു. എന്നാൽ അധികനാൾ ടെലിവിഷൻ രംഗത്ത് സജീവമായി നിൽക്കാതെ
ടെലിവിഷൻ രംഗത്ത് നിന്നും പിന്മാറുകയായിരുന്നു. എന്നാൽ ഇന്നും വാണിയോട് പണ്ട് ഉണ്ടായിരുന്ന
അതെ സ്നേഹം തന്നെയാണെന്നു ഇന്നും ആരാധകർക്ക് ഉള്ളത്. എന്നാൽ വാണി വിശ്വനാഥിന്റെ ചിത്രങ്ങളും
മാറ്റും അധികം സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ടിട്ടില്ല. കാരണം താരം സോഷ്യൽ മീഡിയയിൽ
അധികം സജീവമല്ല.

![vani viswanath about acting](https://i0.wp.com/ml.b4blaze.com/wp-content/uploads/
2021/03/vani-viswanath-about-acting.jpg?resize=960%2C540&ssl=1)

vani viswanath about acting

എന്നാൽ വാണിക്ക് ഒപ്പം ബാബുരാജ് പങ്കുവെക്കുന്ന ചിത്രങ്ങൾ ഒക്കെ വളരെ പെട്ടന്ന് തന്നെ
സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. ജിമ്മിൽ വെച്ച് വാണിക്കൊപ്പം എടുത്ത ചിത്രങ്ങൾ
ഒരിക്കൽ ബാബുരാജ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിതാ ഒരു വിവാഹത്തിന് പങ്കെടുത്ത വാണി വിശ്വനാഥന്റെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ
ചർച്ച ആയിരിക്കുന്നത്. ഒരു വിവാഹത്തിന് പങ്കെടുക്കാൻ എത്തിയ വാണിയുടെ ചിത്രങ്ങൾ ആണ്
സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സെറ്റ് സാരിയിൽ വാണി അതി സുന്ദരിയായാണ്
വിവാഹത്തിന് എത്തിയത്. 53 വയസ്സ് കഴിഞ്ഞിട്ടും ഇപ്പോഴും സൗന്ദര്യത്തിന് ഒരു കുറവ് ഇല്ല
എന്നാണ് പ്രേക്ഷകർ പറയുന്ന കമെന്റ്.
