# വനിത എന്നെ ചതിക്കുകയായിരുന്നു; എന്റെ കുടുംബം നശിച്ചത് അവർ കാരണമാണ് !!

- Link: https://ml.b4blaze.com/film-news/vanitha-was-cheating-on-me-she-ruined-my-family-robart-reveals
- Published: 2020-07-10T18:37:22+05:30
- Author: Rahul

താരപുത്രി വനിത വിജയകുമാറും പീറ്ററും തമ്മിലുള്ള വിവാഹം കുറച്ച് ദിവസങ്ങൾക്ക് മുൻപാണ്
കഴിഞ്ഞത്, വനിതയുടെ മൂന്നാം വിവാഹം ആയിരുന്നു. ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നു.
വിവാഹ ശേഷം ഇവർക്ക് നേരെ നിറയെ വിവാദങ്ങൾ ഉയർന്നിരുന്നു. പീറ്ററിന്റെ ആദ്യ ഭാര്യയും
മകനും ഇവർക്ക് എതിരെ രംഗത്ത് എത്തിയിരുന്നു, ഇപ്പോൾ തമിഴ് നടനും കൊറിയോഗ്രാഫറുമായ റോബർട്ട്
പറഞ്ഞ കാര്യങ്ങൾ ആണ് വൈറലാകുന്നത്. വനിത തന്നെ ചതിക്കുകയായിരുന്നു എന്ന് റോബർട്ട് പറയുന്നു,
താനും വനിതയും തമ്മിൽ പ്രണയം ആയിരുന്നു എന്നവർ പറഞ്ഞു നടന്നിരുന്നു എന്ന് റോബർട്ട് 
പറയുന്നു.

![Vanitha-Vijayakumar](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/
06/Vanitha-Vijayakumar.jpg?resize=800%2C524&ssl=1)

ഞാനും വനിതയും ഒരുമിച്ച് ഒരു സിനിമ നിർമിച്ചിരുന്നു. എംജിആർ രജനി കമൽ എന്നായിരുന്നു
ചിത്രത്തിന്റെ പേര്. ആ സിനിമയിൽ പ്രധാന വേഷത്തിൽ എത്തിയത് ഞങ്ങൾ ആയിരുന്നു, എന്നാൽ 
സിനിമ വിജയിക്കുവാൻ വേണ്ടി ഞങ്ങൾ തമ്മിൽ പ്രണയത്തിൽ ആണെന്ന് അവർ പറഞ്ഞു നടന്നു, സിനിമ
വിജയിച്ചാൽ എല്ലാവരും ഇത് മറക്കും എന്നവർ പറഞ്ഞു. എന്നാൽ ഈ വാർത്ത വന്നതോടെ കുടുംബജീവിതത്തിൽ
പ്രശ്‌നങ്ങൾ ആരംഭിച്ചു. എന്റെ ഭാര്യ വനിതയുമായി വഴക്കിട്ടു. റോബർട്ട് പറയുന്നു.

![Vanitha-Vijayakumar](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/
06/vanitha-vijayakumar-marriage-pics13.jpg?resize=960%2C720&ssl=1)

ജനശ്രദ്ധ പിടിച്ച് പറ്റുവാൻ എന്ത് ചെയ്യാനും വനിത മടിക്കില്ല എന്ന് റോബർട്ട് വ്യക്തമാക്കുന്നു,
ഹിറ്റ്ലർ ബ്രദേഴ്‌സ് എന്ന ചിത്രത്തിൽ കൂടിയാണ് വനിത സിനിമയിലേക്ക് എത്തിച്ചേരുന്നത്,
തമിഴ് നടൻ അരുൺ വിജയ്, വനിതയുടെ സഹോദരനാണ്. ഇതിനു മുൻപ് നിതയുടെ മുൻ ഭർത്താവ് ആനന്ദരാജ്
തന്റെ മകളെ കാണാൻ സമ്മതിക്കുന്നില്ലെന്നു കാട്ടി വനിതയ്‌ക്കെതിരെ കേസ് കൊടുത്തതും വലിയ
വാർത്ത ആയിരുന്നു, എന്നും വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഒരു താരമാണ് വനിത വിജയകുമാർ.
