# പൊളിറ്റിക്കൽ ത്രില്ലറുമായി അനൂപ് മേനോന്റെ ‘വരാൽ’ ട്രെയ്ലർ കണാം

- Link: https://ml.b4blaze.com/film-news/varal-tariler
- Published: 2022-10-08T16:24:12+05:30
- Author: Ajay

അനൂപ് മേനോൻ, പ്രകാശ് രാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കണ്ണൻ താമരക്കുളം സംവിധാനം
ചെയ്യുന്ന സിനിമയാണ് ‘വരാൽ’. ചിത്രത്തിന്റെ ട്രെയ്ലർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ
പ്രവർത്തകർ.സിനിമ ഒക്ടോബർ 14ന് പ്രദർശനത്തിനെത്തും. പൊളിറ്റിക്കൽ ത്രില്ലർ ആയാണ് വരാൻ
ഒരുക്കിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/varal-2.jpg?resize
=1280%2C720&ssl=1)

വരാലിന് തിരക്കഥ ഒരുക്കുന്നത് അനൂപ് മേനോൻ ആണ്.ടൈം ആഡ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ
വരാൽ നിർമ്മിക്കുന്നത് പി.എ സെബാസ്റ്റ്യനാണ്.വളരെയധികം ദുരൂഹത നിറഞ്ഞ സിനിമയായിരിക്കും
വരാൽ എന്നാണ് ട്രെയിലറിൽ നിന്ന് മസനിലാവുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/varal.jpg?resize
=1280%2C720&ssl=1)

സണ്ണി വെയ്ൻ, രഞ്ജി പണിക്കർ,സായ്കുമാർ, സുരേഷ് കൃഷ്ണ, മേഘനാഥൻ, ഇർഷാദ്, ഹരീഷ് പേരടി,
ഹണി റോസ്, ഗൗരി നന്ദ, മാലാ പാർവ്വതി ,ശങ്കർ രാമകൃഷ്ണൻ, സെന്തിൽ കൃഷ്ണ, ഇടവേള ബാബു, 
സുധീർ, മിഥുൻ,കൊല്ലം തുളസി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

 
