# വരവ് ഷോർട് ഫിലിം സോഷ്യൽ മീഡിയയിൽ വരവറിയിച്ചു മികച്ച പ്രതികരണവുമായി പ്രേക്ഷകർ

- Link: https://ml.b4blaze.com/film-news/varav-malayalam-short-film-2021
- Published: 2021-09-25T17:27:57+05:30
- Author: Rahul

എസ്.ജി.എസ്. സിനിമാസിന്റെ ബാനറിൽ ഷിബു ജി. സുശീലൻ നിർമ്മിച്ച ‘വരവ്’ എന്ന ഹ്രസ്വ ചിത്രം
പുറത്തിറങ്ങി. ആമി രാജീവിനെ പ്രധാന കഥാപാത്രമാക്കി കോളേജ് വിദ്യാർഥി വിഷ്ണു ഭവാനി സംവിധാനം
ചെയ്യുന്ന ഈ ചിത്രത്തിൽ ഷിജിന, സന്തോഷ്, രവി, നിർമല എന്നിവരും അഭിനയിക്കുന്നു. സ്റ്റാർ
ഡെയ്സ് യൂട്യൂബ് ചാനലിലൂടെയാണ് ചിത്രം പുറത്തിറക്കിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/09/varavu-.jpeg?resize
=904%2C1280&ssl=1)

അഭിലാഷ് കരുണാകരൻ, പ്രശാന്ത് ഭവാനി എന്നിവർ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
അതിമനോഹരമായ ഫ്രെയ്മുകൾ തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.കോവിഡ് പ്രതിസന്ധിയിൽ
ബുദ്ധിമുട്ടനുഭവിക്കുന്ന സിനിമ തൊഴിലാളികളുടെ സഹായത്തിനു കൂടിയാണ് ഈ ചാനൽ തുടങ്ങുന്നത്.
ഈ ചാനലിൽ നിന്ന് വരുമാനം കിട്ടുന്നത് മുതൽ സഹായം അവരിൽ എത്തി ചേരും- ഷിബു ജി. സുശീലൻ
പറഞ്ഞു.എഡിറ്റർ- നിതിൻ രാജ് ആരോൾ, സംഗീതം- വസീം-മുരളി, ക്രിയേറ്റിവ് ഡയറക്ഷൻ- സായി 
ശ്യാം, തിരക്കഥ- വിഷ്ണു ദാസ്, കെ.വി., സൗണ്ട് ഡിസൈൻ- ഷൈജു എം., അരുൺ പി.എ., കല- സൗരബ്
കൃഷ്ണൻ, അസോസിയേറ്റ് ഡയറക്ഷൻ- രാഹുൽ ടോം, പോസ്റ്റർ ഡിസൈൻ- വിഷ്ണു രാമചന്ദ്രൻ, പ്രൊഡക്ഷൻ
കൺട്രോളർ- ഫ്രാൻസിസ് ജെ. കൊറോത്ത്, വാർത്താ പ്രചരണം- എ. എസ്. ദിനേശ്.
