# സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ അജു വര്‍ഗീസ്!!  പിറന്നാള്‍ ആശംസകളുമായി ‘വര്‍ഷങ്ങള്‍ക്കു ശേഷം’ ടീം

- Link: https://ml.b4blaze.com/film-news/varshagalkku-sesham-movie-new-poster
- Published: 2024-01-11T17:33:00+05:30
- Author: Anu

സൂപ്പര്‍ഹിറ്റ് ചിത്രം ‘ഹൃദയ’ത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ അജു വര്‍ഗ്ഗീസിനെ നായകനാക്കി
ഒരുക്കുന്ന ചിത്രമാണ് ‘വര്‍ഷങ്ങള്‍ക്കു ശേഷം’. അജു വര്‍ഗീസിന് പിറന്നാള്‍ ആശംസിച്ച്
ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സാള്‍ട്ട്
ആന്‍ഡ് പെപ്പര്‍ ലുക്കിലുള്ള അജുവാണ് പുതിയ പോസ്റ്ററിലുള്ളത്.

ചിത്രത്തിലെ നായകന്മാരായ ധ്യാന്‍ ശ്രീനിവാസന്റെയും പ്രണവിന്റെയും ജന്മദിനത്തിനും അവരുടെ
ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. ‘ഹൃദയം’ നിര്‍മ്മിച്ച മെറിലാന്‍ഡ് സിനിമാസിന്റെ
ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യം തന്നെയാണ് വര്‍ഷങ്ങള്‍ക്കു ശേഷവും നിര്‍മ്മിക്കുന്നത്.
ചിത്രത്തില്‍ നിവിന്‍ പോളിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഏപ്രിലിലാണ് ചിത്രം തിയ്യേറ്ററിലെത്തുന്നത്.
കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ള,
അര്‍ജുന്‍ ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്, ഷാന്‍ റഹ്‌മാന്‍ എന്നിവരാണ് മറ്റ് പ്രധാന
വേഷങ്ങളിലെത്തുന്നത്.
  ഛായാഗ്രഹണം – വിശ്വജിത്ത്, സംഗീതസംവിധാനം – അമൃത് രാംനാഥ്, 
എഡിറ്റിംഗ് – രഞ്ജന്‍ എബ്രഹാം, ആര്‍ട്ട് ഡയറക്ടര്‍ – നിമേഷ് താനൂര്‍, കോസ്റ്റ്യൂം –
ദിവ്യ ജോര്‍ജ്, മേക്കപ്പ് – റോണക്സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സജീവ് 
ചന്തിരൂര്‍, ചീഫ് അസോസിയേറ്റ് – അഭയ് വാര്യര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ – വിജേഷ് രവി,
ടിന്‍സണ്‍ തോമസ്, സ്റ്റില്‍സ് – ബിജിത്ത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി വമ്ബന്‍ സെറ്റുകളിട്ടാണ്
ചിത്രം ഷൂട്ട് ചെയ്തത്. രണ്ടും മൂന്നും മാസങ്ങളാണ് സെറ്റ് വര്‍ക്കുകള്‍ക്ക് മാത്രമായി
ചിലവഴിച്ചത്. വലിയൊരു ക്യാന്‍വാസില്‍ ഒരുക്കിയിരിക്കുന്ന ചിത്രം റംസാന്‍ – വിഷു റിലീസായി
ഏപ്രില്‍ മാസം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും.
