# ഒറ്റ ഫ്രെയിമില്‍ ‘വര്‍ഷങ്ങള്‍ക്കു ശേഷം’ ടീം!! ചിത്രം വൈറല്‍

- Link: https://ml.b4blaze.com/film-news/varshagalkku-sesham-team-new-photo-viral
- Published: 2024-01-16T19:02:09+05:30
- Author: Anu

സൂപ്പര്‍ഹിറ്റ് ചിത്രം ‘ഹൃദയ’ത്തിന് ശേഷം പ്രണവ് മോഹന്‍ലാലും വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന
ചിത്രമാണ് ‘വര്‍ഷങ്ങള്‍ക്കു ശേഷം’. പ്രണവിനും ധ്യാനിനും ഒപ്പം നിവിന്‍ പോളിയും ചിത്രത്തില്‍
ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്. ഇപ്പോഴിതാ ടീമിന്റെ പുതിയ ചിത്രമാണ് ശ്രദ്ധേയമാകുന്നത്.
വിനീത് ശ്രീനിവാസനാണ് താരങ്ങള്‍ക്കൊപ്പമുള്ള പുതിയ ചിത്രം പങ്കുവച്ചിരിക്കുന്നത്.
  
ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രത്തിന്റെ ഡബ്ബിംഗ് പുരോഗമിക്കുകയാണ് ചെന്നൈയില്‍. ചിത്രത്തിന്റെ
അപ്‌ഡേറ്റുകളെല്ലാം രസകരമായി വിനീത് പങ്കുവയ്ക്കാറുണ്ട്. ചെന്നൈയില്‍ നിന്നും പകര്‍ത്തിയ
ചിത്രമാണ് വിനീത് പങ്കുവച്ചിരിക്കുന്നത്.  കഴിഞ്ഞ ദിവസം ഡബ്ബിംഗിനായി ഓട്ടോയിലെത്തിയ
ധ്യാനിന്റെ വീഡിയോ വൈറലായിരുന്നു. വിനീത് ശ്രീനിവാസന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ
ഒരുക്കുന്നത്. അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍,
നീരജ് മാധവ്, നീത പിള്ള, അര്‍ജുന്‍ ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്, ഷാന്‍ റഹ്‌മാന്‍,
നിവിന്‍ പോളി എന്നിവരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. വൈശാഖ് സുബ്രഹ്‌മണ്യം ആണ് ചിത്രം
നിര്‍മിക്കുന്നത്.
