# 50 കോടി ക്ലബ്ബില്‍ ‘വര്‍ഷങ്ങള്‍ക്ക് ശേഷം’!!

- Link: https://ml.b4blaze.com/film-news/varshagalkkusesham-at-fifty-crore
- Published: 2024-04-17T22:26:29+05:30
- Author: Anu

സൂപ്പര്‍ഹിറ്റ് ചിത്രം ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും വിശാഖ്
സുബ്രഹ്‌മണ്യവും ഒന്നിക്കുന്ന ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. തിയ്യേറ്ററില്‍ നിറഞ്ഞ
സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ് ചിത്രം. തിയ്യേറ്ററിലെത്തി ദിവസങ്ങള്‍ക്കുള്ളില്‍ 
തന്നെ ചിത്രം വലിയൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.

വിഷു റിലീസായി തിയ്യേറ്ററിലെത്തിയ ചിത്രം ആറ് ദിനം കൊണ്ട് അന്‍പത് കോടി ക്ലബ്ബില്‍ 
ഇടംപിടിച്ചിരിക്കുകയാണ്. മെറിലാന്‍ഡ് സിനിമാസ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
വേണു, മുരളി എന്ന രണ്ട് ആത്മാര്‍ത്ഥ സുഹൃത്തുക്കളായാണ് ധ്യാന്‍ ശ്രീനിവാസനും പ്രണവ്
മോഹന്‍ലാലും ചിത്രത്തിലെത്തിയിരിക്കുന്നത്. അവരുടെ സൗഹൃദവും സിനിമ എന്ന സ്വപ്നവുമാണ്
ചിത്രം അവതരിപ്പിക്കുന്നത്.
  ഹൃദയം നിര്‍മ്മിച്ച മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍
വിശാഖ് സുബ്രഹ്‌മണ്യം തന്നെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷവും നിര്‍മ്മിക്കുന്നത്. വിനീത്
ശ്രീനിവാസന്‍ – വിശാഖ് സുബ്രഹ്‌മണ്യം കൂട്ടുകെട്ടില്‍ അന്‍പത് കോടി നേടുന്ന രണ്ടാമത്തെ
ചിത്രമായിരിക്കുകയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ ചിത്രം 
കേരളാ ബോക്‌സോഫീസില്‍ നിന്നും 3 കോടി രൂപയാണ് സ്വന്തമാക്കിയത്.

1970കളില്‍ രണ്ട് സുഹൃത്തുകള്‍ സിനിമാ മോഹവുമായി മദിരാശിയിലേക്ക് എത്തുന്നതും തുടര്‍ന്നുള്ള
സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. നിവിന്‍ പോളിയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ
അവതരിപ്പിക്കുന്നുണ്ട്. അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, വിനീത്
ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ളൈ, അര്‍ജുന്‍ ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്,
ഷാന്‍ റഹ്‌മാന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളാവുന്നത്.
  ചിത്രത്തിലെ ഗാനങ്ങള്‍
ഒരുക്കിയത് അമൃത് രാംനാഥാണ്. ഛായാഗ്രഹണം – വിശ്വജിത്ത്, എഡിറ്റിംഗ് – രഞ്ജന്‍ എബ്രഹാം,
ആര്‍ട്ട് ഡയറക്ടര്‍ – നിമേഷ് താനൂര്‍, കോസ്റ്റ്യൂം – ദിവ്യ ജോര്‍ജ്, മേക്കപ്പ് – റോണക്‌സ്
സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സജീവ് ചന്തിരൂര്‍, ചീഫ് അസോസിയേറ്റ് – അഭയ്
വാര്യര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ – വിജേഷ് രവി, ടിന്‍സണ്‍ തോമസ്, സ്റ്റില്‍സ് – ബിജിത്ത്
എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

> 50 cr done and dusted ????❤️ ഇതൊരു തുടക്കം മാത്രം ????[@NivinOfficial](https://twitter.com/NivinOfficial?ref_src=twsrc%5Etfw)
> [#NivinPauly](https://twitter.com/hashtag/NivinPauly?src=hash&ref_src=twsrc%5Etfw)
> [#VarshangalkkuShesham](https://twitter.com/hashtag/VarshangalkkuShesham?src=hash&ref_src=twsrc%5Etfw)
> [#MalayaleeFromIndia](https://twitter.com/hashtag/MalayaleeFromIndia?src=hash&ref_src=twsrc%5Etfw)
> [pic.twitter.com/8oZdmbMjjx](https://t.co/8oZdmbMjjx)
> — Akash B (@7akqyl) [April 17, 2024](https://twitter.com/7akqyl/status/1780530248439959898?ref_src=twsrc%5Etfw)
