# ഞങ്ങളുടെ ഉള്ളിലെ ഫീൽ ഗുഡ്! ‘വർഷങ്ങൾക്ക് ശേഷം’ ചിത്രത്തിന്റെ പ്രേക്ഷക പ്രതികരണം 

- Link: https://ml.b4blaze.com/film-news/varshangalkk-sesham-movie-audince-responds
- Published: 2024-04-11T15:38:19+05:30
- Author: Suji

ഹൃദയം എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്
വർഷങ്ങൾക്ക് ശേഷം, ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി, അജു വര്ഗീസ് തുടങ്ങിയ
താരങ്ങൾ അഭിനയിച്ച ഈ ചിത്രം ഇന്നായിരുന്നു തീയറ്ററുകളിൽ റിലീസ് ചെയ്യ്തത്, ഇപ്പോൾ ചിത്രത്തിന്റെ
പ്രേക്ഷക പ്രതികരണമാണ് സോഷ്യൽ മീഡിയിൽ ഇടം പിടിക്കുന്നത്, ചിത്രത്തിന്റെ ആദ്യ ഷോ കഴിയുമ്പോൾ
സിനിമക്ക് പോസ്റ്റീവായുള്ള പ്രതികരണമാണ് ലഭിക്കുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/va2.jpg?resize=1226%
2C601&ssl=1)

ചിത്രത്തിന്റെ ആദ്യ പകുതി ഇമോഷൻ നിറക്കുമ്പോൾ നിവിനെ പോലെയുള്ള അതിഥി താരങ്ങളുടെ വരവ്
വളരെ ആകര്ഷണം തോന്നുന്നുകയും ചെയ്യ്തിരുന്നു, ഞങ്ങളുടെ ഉള്ളിലെ ഫീൽ ഗുഡ് സിനിമ എന്നാണ്
പ്രേക്ഷകർ ഒന്നടങ്കം ചിത്രം കണ്ടു പറയുന്നത്. ചിത്രത്തിൽ പ്രണവും, ധ്യാനും മികവാർന്ന
അഭിനയം കാഴ്ച്ച വെച്ച്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/va3.jpg?resize=1168%
2C609&ssl=1)

നിവിൻ പോളിയുടെ കഥപാത്രം ഞങ്ങൾക്ക് പോസറ്റീവ് എനർജി നൽകിയെന്നും പ്രേക്ഷകർ പറയുന്നു,
മെരിലാൻഡ് സിനിമാസ് ബാനറിൽ വിശാഖ് സുബ്രമണ്യം ആണ് ഈ ചിത്രം നിർമ്മിച്ചത്. ധ്യാൻ,പ്രണവ്,
നിവിൻ പോളി, കല്യാണി പ്രിയദർശൻ, അജു വര്ഗീസ്, വിനീത്  ശ്രീനിവാസൻ, ബേസിൽ ജോസഫ്, നീത
പിള്ളൈ, ഷാൻ റഹുമാൻ, അർജുൻ ലാൽ തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/pra1.jpg?resize=
1085%2C602&ssl=1)

 
