# നടന്‍ വരുണിനും നടി ലാവണ്യയ്ക്കും ഇറ്റലിയില്‍ പ്രണയ സാഫല്യം!!

- Link: https://ml.b4blaze.com/film-news/varun-tej-and-lavanya-tripathi-marriage
- Published: 2023-11-02T17:35:38+05:30
- Author: Anu

തെലുങ്ക് യുവ സൂപ്പര്‍താരം വരുണ്‍ തേജും നടി ലാവണ്യ ത്രിപാഠിയും വിവാഹിതരായി. മെഗാസ്റ്റാര്‍
ചിരഞ്ജീവിയുടെ സഹോദരന്‍ നാഗേന്ദ്ര ബാബുവിന്റെ മകനാണ് വരുണ്‍ തേജ്. ഇറ്റലിയിലെ ടസ്‌കാനിയയില്‍
വെച്ചായിരുന്നു താരവിവാഹം. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത
ചടങ്ങായിരുന്നു വിവാഹം. സൂപ്പര്‍താരങ്ങളായ ചിരഞ്ജീവി, പവന്‍ കല്യാണ്‍, അല്ലു അര്‍ജുന്‍
രാംചരന്‍ സായി ധരം തേജ് പഞ്ചാ വൈഷ്ണവ് തേജ് തുടങ്ങിയ താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തു.

നവംബര്‍ അഞ്ചിന് ഹൈദരാബാദിലാണ് വിവാഹ വിരുന്ന് നടക്കുന്നത്. ‘മിസ്റ്റര്‍’ എന്ന 2017ല്‍
പുറത്തിറങ്ങിയ ചിത്രത്തില്‍ വരുണും ലാവണ്യയും ഒരുമിച്ച് അഭിനയിച്ചിരുന്നു. അന്ന് മുതല്‍
ഇരുവരും പ്രണയത്തിലായിരുന്നു. ഹൈദരാബാദില്‍ നടക്കുന്ന വിവാഹ വിരുന്നില്‍ സിനിമാ-രാഷ്ട്രീയ
രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ഇരുവരുടെയും വിവാഹചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍
വൈറലായിരിക്കുകയാണ്.

> .. And thus they embarked together on a new love filled journey ????
> Starry Wishes for the Newest Star Couple ! ????????[@IAmVarunTej](https://twitter.com/IAmVarunTej?ref_src=twsrc%5Etfw)
> [@Itslavanya](https://twitter.com/Itslavanya?ref_src=twsrc%5Etfw) [pic.twitter.com/ognVfZ93Iv](https://t.co/ognVfZ93Iv)
> — Chiranjeevi Konidela (@KChiruTweets) [November 2, 2023](https://twitter.com/KChiruTweets/status/1719910465302864331?ref_src=twsrc%5Etfw)

> Your blessings are earnestly sought for the newly married couple, Varun Tej Konidela
> and Lavanya Konidela.[@IAmVarunTej](https://twitter.com/IAmVarunTej?ref_src=twsrc%5Etfw)
> [@Itslavanya](https://twitter.com/Itslavanya?ref_src=twsrc%5Etfw) [pic.twitter.com/UZLD8lulr4](https://t.co/UZLD8lulr4)
> — Naga Babu Konidela (@NagaBabuOffl) [November 1, 2023](https://twitter.com/NagaBabuOffl/status/1719755649213665489?ref_src=twsrc%5Etfw)
