# ‘വാഴേണം വാഴേണം വാഴേണം ദൈവമേ..’, റാണിയിലെ വീഡിയോ ഗാനം പുറത്തുവിട്ടു

- Link: https://ml.b4blaze.com/film-news/vazhenam-video-song-from-rani-movie
- Published: 2023-06-08T20:14:11+05:30
- Author: Gargi

ഭാവന, ഹണി റോസ് പ്രധാന വേഷത്തിലെത്തുന്ന ‘റാണി’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടു.
ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘റാണി’. ഭാവന, ഹണി റോസ്, നിയതി കാദമ്പി,
ഇന്ദ്രന്‍സ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍. ശങ്കര്‍ രാമകൃഷ്ണന്റേതാണ് ചിത്രത്തിന്റെ
തിരക്കഥ. ‘വാഴേണം വാഴേണം വാഴേണം ദൈവമേ..’, ‘ആകാശോം ഭൂമിയും വാഴേണം ദൈവമേ..’ എന്ന ഗാനമാണ്
പുറത്തുവിട്ടിരിക്കുന്നത്. ഒരു വാഴ്ത്തുപാട്ടായിട്ടാണ് ഗാനം ഒരുക്കിയിരിക്കുന്നത്. 
അയ്യായിരത്തിലേറെ ആള്‍ക്കാര്‍ പങ്കെടുത്തതായിരുന്നു ഗാനരംഗം. വെഞ്ഞാറമൂട്, വെള്ളാനിക്കല്‍
പാറമുകളില്‍ സെറ്റിട്ടാണ് ചിത്രത്തിലെ ഈ ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നത്. ഉത്സവവും,
ആഘോഷങ്ങളും, കെട്ടുകാഴ്ച്ചകളും ഒക്കെ ചിത്രത്തിലെ ഈ ഗാനത്തിന്റെ ദൃശ്യത്തില്‍ ഉണ്ട്.
അരുണ്‍ നന്ദകുമാറാണ് ചിത്രത്തിന്റെ കൊറിയോഗ്രാഫി.

മാജിക്ക് ടെയില്‍ വര്‍ക്ക്‌സിന്റെ ബാനറില്‍ ചിത്രം ശങ്കര്‍ രാമകൃഷ്ണന്‍, വിനോദ് മേനോന്‍,
ജിമ്മി ജേക്കബ്ബ് എന്നിവര്‍ നിര്‍മ്മിക്കുന്നു. വിനായക് ഗോപാല്‍ ചായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
ഉര്‍വശി, ഗുരു സോമസുന്ദരം, മണിയന്‍ പിള്ള രാജു, കൃഷ്ണന്‍ ഗോപിനാഥ്, അശ്വിന്‍ ഗോപിനാഥ്,
അശ്വത് ലാല്‍, അംബി, സാബു ആമി പ്രഭാകരന്‍, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ‘ഭാസി’
എന്ന കുറ്റാന്വേഷകന്റെ കരിയറിലെ അവസാനത്തെ കേസ് പരിഹരിക്കുന്നതിലൂടെ അയാള്‍ വ്യക്തിപരമായ
ധര്‍മ്മസങ്കടത്തിലെത്തുന്നു. ‘ധര്‍മ്മരാജന്‍’ എന്ന രാഷ്ട്രീയ നേതാവിന്റെ കൊലപാതകത്തിന്റെ
ചുരുളുകള്‍ നിവര്‍ത്തുവാന്‍ ചുമതലയേറ്റ ‘ഭാസി’ ‘ധര്‍മ്മരാജന്റെ’ അറിയപ്പെടാത്ത പല കുരുക്കുകളിലും
ചെന്നുപെടുന്നു. ഇന്ദ്രന്‍സാണ് നായകനായ ‘ഭാസി’യെ അവതരിപ്പിക്കുന്നത്. നടന്‍ ഇന്ദ്രന്‍സിന്റെ
അഭിനയ ജീവിതത്തിലെ വഴിത്തിരിവിന് കാരണമാകുന്നതാണ് ‘റാണി’. ചിത്രത്തിന്റെ പിആര്‍ വാഴൂര്‍
ജോസാണ്.
