# ‘ഇന്ദീവരം പോലഴുകുള്ളോള്’ വെടിക്കെട്ടിലെ കല്യാണപാട്ട് റിലീസായി

- Link: https://ml.b4blaze.com/film-news/vedikettu-kalyana-song-released
- Published: 2022-10-17T18:52:22+05:30
- Author: Gargi

വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന
ചിത്രം വെടിക്കെട്ടിലെ കല്യാണ പാട്ട് സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.”
ഇന്ദീവരം പോലെ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/vedikettu-2.jpg?
resize=710%2C400&ssl=1)

ബിബിന്‍ ജോര്‍ജും, ഷിബു പുലര്‍കാഴ്ചയും ചേര്‍ന്ന് എഴുതിയ വരികള്‍ക്ക് സംഗീത സംവിധാനം
ചെയ്തിരിക്കുന്നത് ഷിബു പുലര്‍കാഴ്ച്ച തന്നെയാണ്. കല്യാണപാട്ട് ആലപിച്ചിരിക്കുന്നത്
ഷിബു പുലര്‍കാഴ്ച്ച, വിഷ്ണു ഉണ്ണികൃഷ്ണന്‍, ഹരി കണ്ടാമുറി, ജ്യോതിഷ് ബാബു, ജിതേഷ് 
ബാബു, സുബയ്യന്‍ പറവൂര്‍, വിനോദ് കലാഭവന്‍, സഞ്ജയ് ശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ്. 
ചിത്രം ഒക്ടോബര്‍ 28 ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും. ആഗോളതലത്തിലാണ് ചിത്രം റിലീസ്
ചെയ്യുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്നാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/vedikettu.jpg?resize
=1280%2C720&ssl=1)

കെട്ടുറപ്പുള്ള തിരക്കഥയ്ക്കും മികച്ച അഭിനയത്തിനും പ്രശസ്തി നേടിയ വിഷ്ണു ഉണ്ണികൃഷ്ണന്‍–
ബിബിന്‍ ജോര്‍ജ് കൂട്ട്‌കെട്ട് വീണ്ടുമെത്തുമ്പോള്‍ ഒരു മികച്ച ചിത്രം തന്നെ ലഭിക്കുമെന്നാണ്
പ്രേക്ഷകരുടെ പ്രതീക്ഷ. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ഇരുവരും ചേര്‍ന്നാണ്.
ഇരുവരും ആദ്യമായി സംവിധാനമേഖലയിലേക്ക് പ്രവേശിക്കുന്ന ചിത്രമെന്ന പ്രത്യേകതയും വെടിക്കെട്ടിനുണ്ട്.
ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ്
മാത്യൂ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിയോ ജോസഫും, ഹന്നാന്‍ മാരാമുറ്റവും
ആണ് സഹനിര്‍മ്മാണം. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്.
വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും തന്നെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന
ചിത്രത്തില്‍ ഇരുന്നൂറോളം പുതുമുഖ താരങ്ങള്‍ ആണ് അഭിനയിക്കുന്നത്.

പുതുമുഖം ഐശ്യര്യ അനില്‍കുമാര്‍ ആണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ ഉത്സവാഘോഷ പ്രതീതി
ജനിപ്പിക്കുന്ന പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.രതീഷ് റാം ഛായാഗ്രഹണം
നിര്‍വഹിക്കുന്ന ഈ ചിത്രത്തില്‍ ജോണ്‍കുട്ടിയാണ് ചിത്രസംയോജനം. കലാ സംവിധാനം സജീഷ് 
താമരശ്ശേരി. ബിബിന്‍ ജോര്‍ജ്, ഷിബു പുലര്‍കാഴ്ച, വിപിന്‍ ജെഫ്രിന്‍,ജിതിന്‍ ദേവസ്സി,
അന്‍സാജ് ഗോപി എന്നിവരുടെ വരികള്‍ക്ക് സംഗീതം ഒരുക്കുന്നത് ശ്യാം പ്രസാദ്, ഷിബു പുലര്‍കാഴ്ച,
അര്‍ജുന്‍ വി അക്ഷയ എന്നിവര്‍ ചേര്‍ന്നാണ്. പശ്ചാത്തല സംഗീതം: അല്‍ഫോണ്‍സ് ജോസഫ്. വാര്‍ത്ത
പ്രചരണം: പി.ശിവപ്രസാദ്.
