# ‘വീകം’ നാളെ തിയേറ്ററുകളിലെത്തുന്നു; പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു

- Link: https://ml.b4blaze.com/film-news/veekam-sheelu-abraham-character-poster-released
- Published: 2022-12-08T10:00:07+05:30
- Author: Gargi

കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധ്യാന്‍ ശ്രീനിവാസന്‍
പ്രധാന വേഷത്തിലെത്തുന്ന ‘വീകം’ നാളെ തിയേറ്ററുകളിലെത്തുകയാണ്. ഇപ്പോഴിതാ ചിത്രത്തില്‍
പ്രധാന വേഷത്തിലെത്തുന്ന ഷീലു എബ്രഹാമിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്.
ചിത്രത്തില്‍ രഞ്ജിനി വാര്യറായി ഷീലു എബ്രഹാം എത്തുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/veekam.jpg?resize
=1280%2C720&ssl=1)

സാഗര്‍ ഹരി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ത്രില്ലര്‍ ചിത്രം തീര്‍ത്തുമൊരു പോലീസ്
സ്റ്റോറിയാണ് പറയുന്നത്. അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് ഷീലു
എബ്രഹാം, എബ്രഹാം മാത്യൂ എന്നിവര്‍ ചേര്‍ന്നാണ് വീകം നിര്‍മ്മിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/veekam.jpg?resize
=1280%2C1600&ssl=1)

ധ്യാന്‍ ശ്രീനിവാസന്‍, ഷീലു എബ്രഹാം, അജു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, ജഗദീഷ്, ഡെയിന്‍
ഡേവിസ്, ഡയാന ഹമീദ്, മുത്തുമണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ധനേഷ് രവീന്ദ്രനാഥ് ആണ് ചിത്രത്തിനു വേണ്ടി ക്യാമറ കൈകാര്യം ചെയുന്നത്. എഡിറ്റിംഗ്-
ഹരീഷ് മോഹന്‍, സംഗീതം- വില്യംസ് ഫ്രാന്‍സിസ്, കലാസാംവിധാനം- പ്രദീപ് എം.വി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/veekam-3.jpg?resize
=1280%2C1600&ssl=1)

പ്രൊജക്റ്റ് ഡിസൈന്‍- ജിത്ത് പിരപ്പന്‍കോഡ്, വസ്ത്രലങ്കാരം- അരുണ്‍ മനോഹര്‍, മേക്കപ്പ്-
അമല്‍ ചന്ദ്രന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- അമീര്‍ കൊച്ചിന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-
സനു സജീവന്‍, സൗണ്ട് ഡിസൈന്‍- അജിത് എ ജോര്‍ജ്, ക്രീയേറ്റീവ് കോര്‍ഡിനേറ്റര്‍- മാര്‍ട്ടിന്‍
ജോര്‍ജ് അറ്റവേലില്‍, അസോസിയേറ്റ് ഡയറക്ടര്‍സ്- സംഗീത് ജോയ്, സക്കീര്‍ ഹുസൈന്‍, മുകേഷ്
മുരളി, ഡിസൈന്‍- പ്രമേഷ് പ്രഭാകര്‍, പി.ആര്‍.ഒ- പി.ശിവപ്രസാദ്, സ്റ്റില്‍സ്- സന്തോഷ്
പട്ടാമ്പി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
