# സൗന്ദര്യം ഇല്ലാത്തതു കൊണ്ട് അന്ന് അവൻ എന്റെ പ്രണയം നിരസിച്ചു!! സൗന്ദര്യം വെച്ചപ്പോൾ അഭ്യർത്ഥനയുമായി എത്തി, പ്രണയത്തെപറ്റി പറഞ്ഞു വീണ നന്ദകുമാർ

- Link: https://ml.b4blaze.com/film-news/veena-nadakumar-says-about-her-love
- Published: 2020-01-31T13:24:53+05:30
- Author: Rahul

ആസിഫലിയുടെ കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമയിൽ കൂടി തിളങ്ങിയ താരമാണ് വീണ നന്ദകുമാർ.
ഒരൊറ്റ സിനിമയിൽക്കൂടി ജനഹൃദയം കീഴടക്കുവാൻ വീണയ്ക്ക് കഴിഞ്ഞു. സിനിമയുടെ വിജയത്തിന്
ശേഷം ധാരാളം അവസങ്ങൾ താരത്തെ തേടി എത്തുന്നുണ്ട്, വീണ ഇപ്പോൾ തന്റെ ആദ്യകാല സിനിമകളെ
പാട്ടി പറയുകയാണ്, പ്രമുഖ മാഗസിന് നൽകിയ അഭിമുഖത്തിലാണ് വീണ ഈ കാര്യങ്ങൾ തുറന്നു പറഞ്ഞിരിക്കുന്നത്.

![veena nandakumar](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/01/
veena-nandakumar.jpg?resize=739%2C415&ssl=1)

പണ്ട് താൻ കാണാൻ വലിയ ഭംഗി ഒന്നും ഇല്ലായിരുന്നു അത് കൊണ്ട് തന്നെ പലരും തന്റെ പ്രണയത്തെ
നിരസിച്ചു. ആ കാലങ്ങളിൽ പലരോടും ഇൻഫാക്ച്വേഷൻ എന്ന് വിളിക്കുന്ന പ്രണയം തനിക്ക് തോന്നിയെന്നും
അത് പറഞ്ഞപ്പോൾ എല്ലാം ഉത്തരം നെഗറ്റീവ് ആയിരുന്നു എന്നും താരം പറയുന്നു.

![veena](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/01/veena.jpg?resize
=1080%2C1349&ssl=1)

തന്റെ ബാല്യകാല പ്രണയങ്ങൾ എല്ലാം സൗന്ദര്യം ഇല്ലായ്മയിൽ മുങ്ങിപ്പോയെന്നും പലയിടത്തുനിന്നും
ഉത്തരം നെഗറ്റീവ് ആയതുകൊണ്ട് പലതും താൻ പറയാതെ ഉള്ളിൽ വച്ചു എന്നും താരം പറയുന്നു. 
അന്ന് പ്രണയം നിരസിച്ച ഒരു വ്യക്തി തന്റെ പതിനെട്ടാം വയസ്സിൽ തിരികെ വന്നു എന്നും എന്നാൽ
സൗന്ദര്യം മാത്രം നോക്കി അല്ല പ്രണയിക്കേണ്ടത് എന്ന ഉപദേശം നൽകി അയാളെ താൻ പറഞ്ഞു വിട്ടു
എന്നും വനിതാ മാഗസിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.
