# ഇന്നൊരു സ്പെഷ്യല്‍ ഡേ… മകനും ഭര്‍ത്താവിനുമൊപ്പം പുതിയ സന്തോഷം പങ്കുവച്ച് വീണ നായര്‍

- Link: https://ml.b4blaze.com/film-news/veena-nair-new-instagram-story-with-husband-and-son
- Published: 2022-08-13T20:06:39+05:30
- Author: Anu

ആഴ്ചകള്‍ക്ക് മുന്‍പ് സോഷ്യലിടത്ത് വൈറലായിരുന്നതാണ് വീണ നായരും ഭര്‍ത്താവ് ആര്‍ജെ 
അമനും തമ്മില്‍ വേര്‍പിരിഞ്ഞു എന്ന് പറഞ്ഞുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ
വാര്‍ത്തകളോടൊന്നും വീണയോ ഭര്‍ത്താവോ പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഫ്ളവേഴ്സ് ഒരു
കോടി എന്ന ഷോയില്‍ എത്തിയപ്പോഴാണ് സത്യം എന്താണെന്ന് വീണ പറഞ്ഞത്.

തങ്ങള്‍ ഡിവോഴ്‌സായിട്ടില്ലെന്നും എല്ലാ കുടുംബത്തിലെയും എന്ന പോലെ പ്രശ്നങ്ങള്‍ മാത്രമാണെന്നും
വീണ വെളിപ്പെടുത്തിയിരുന്നു. അതോടെ കാട്ടുത്തീയായി പടര്‍ന്ന വാര്‍ത്ത അവസാനിക്കുകയും
ചെയ്തിരുന്നു.
  ഇപ്പോഴിതാ വീണയുടെ പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ വൈറലാകുന്നത്.
ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പമുള്ള പുതിയ ഫോട്ടോയാണ് വീണ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.
ഇന്നൊരു സ്പെഷ്യല്‍ ഡേ ആണെന്ന് പറഞ്ഞുകൊണ്ടാണ് വീണ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുള്ളത്.

ഇന്ന് വീണ നായരുടെയും അമന്റെയും മകന്‍ അമ്പാടിയുടെ ആദ്യ സ്റ്റേജ് പെര്‍ഫോമന്‍സ് ഡേ 
ആണെന്ന് പറഞ്ഞാണ് വീണയുടെ പോസ്റ്റ്.
  ഈ ദിവസം മറ്റെല്ലാ ദിവസത്തെക്കാളും പ്രാധാന്യമുള്ളതാണ്
എന്ന് വീണ പറയുന്നു. ചെസ്സ് നമ്പര്‍ എല്ലാം കുത്തി അമ്പൂട്ടന്‍ നില്‍ക്കുന്ന വീഡിയോകളും
വീണ പങ്കുവച്ചിട്ടുണ്ട്.  അമ്പാടിയും വീണയും മാത്രമല്ല ഫോട്ടോകളിലുള്ളത്. മകന്റെ ടീച്ചര്‍ക്ക്
ഒപ്പം അവന്റെ അച്ഛനും അമ്മയും നിന്നിട്ടുള്ള ഫോട്ടോകളും പങ്കുവച്ചിട്ടുണ്ട്. അച്ഛകുട്ടി,
അമ്മകുട്ടി എന്നിങ്ങനെയാണ് ഫോട്ടോയ്ക്ക് കുറിപ്പിട്ടിരിക്കുന്നത്.
