# മെലിഞ്ഞ് കൂടുതൽ സുന്ദരി ആയി വീണ നായർ, ചിത്രങ്ങൾ ചിത്രങ്ങൾ പങ്കുവെച്ച് താരം

- Link: https://ml.b4blaze.com/film-news/veena-nair-new-photo
- Published: 2021-07-27T12:36:27+05:30
- Author: Rahul

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് വീണ നായർ. ബിഗ് ബോസ്സ് മലയാളത്തിന്റെ രണ്ടാം
സീസണിൽ വീണയും മത്സരിച്ചിരുന്നു. മത്സരത്തിൽ എത്തിയതോടെ വീണയുടെ കുടുംബ വിശേഷങ്ങൾ എല്ലാം
പ്രേക്ഷകർക്ക് മുൻപിൽ കൂടുതൽ സുതാര്യം ആയി. പരുപാടിയിൽ നിന്ന് പുറത്ത് പോയ വീണ ഭർത്താവിനൊപ്പം
വിദേശത്തേക്ക് പോയിരുന്നു. വീണയുടെ യൂട്യൂബ് ചാനലിൽ കൂടി തന്റെ വിശേഷങ്ങൾ എല്ലാം താരം
ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. ഷോയിലെ മത്സരാർത്ഥികൾ ആയ ആര്യയ്ക്കും ഫക്രൂവിനും
ഒക്കെ ഒപ്പമുള്ള വീഡിയോ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ തന്റെ പുതിയ സന്തോഷം
ആണ് വീണ ആരാധകരെ അറിയിച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/07/veena-1.jpg?resize
=680%2C680&ssl=1)

മെലിഞ്ഞ് കൂടുതൽ സുന്ദരി ആയിരിക്കുകയാണ് താരം ഇപ്പോൾ,   സാരിയില്‍ അതീവ  സുന്ദരി ആയുള്ള
തന്റെ ചിത്രം പങ്കുവെച്ചാണ് താൻ കൂടുതൽ മെലിഞ്ഞ വിവരം വീണ ആരാധകരെ അറിയിച്ചത്. മെലിഞ്ഞപ്പോള്‍
വീണ കൂടുതല്‍ സുന്ദരിയായെന്നായിരുന്നു ആരാധകരുടെ കമന്റുകള്‍. സൂപ്പര്‍ ചിരിയാണല്ലോ,
എങ്ങനെയാണ് മെലിഞ്ഞത്, അതിന് പിന്നിലെ സീക്രട്ട് പറയാമോ എന്നായിരുന്നു ആരാധകരുടെ ചോദ്യങ്ങള്‍.
അടുത്തിടെ ആയിരുന്നു വീണ താൻ ഇരുപത് കിലോ കുറച്ച കാര്യം തന്റെ സോഷ്യൽ മീഡിയ വഴി അറിയിച്ചത്.
ആദ്യ ദിവസവും ഇരുപതാം ദിവസവും എടുത്ത ചിത്രങ്ങൾ തമ്മിൽ കൂട്ട ചേർത്ത് കൊണ്ടാണ് വീണ 
തന്റെ മാറ്റങ്ങൾ ആരാധകരെ അറിയിച്ചത് . ‘അങ്ങനെ ഇരുപത് ദിവസം കൊണ്ട് ആറ് കിലോ കുറച്ചു’
എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് വീണ കുറിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/07/veena-nayar.jpg?
resize=680%2C680&ssl=1)

സീരിയലിലും സിനിമയിലുമൊക്കെ സജീവമായ നടി വീണ നായര്‍ ബിഗ് ബോസിലെ ശക്തരായ മത്സരാര്‍ഥികളില്‍
ഒരാളായിരുന്നു. ബിഗ് ബോസിലെത്തിയതിന് ശേഷം ഭര്‍ത്താവിനെ കുറിച്ചും മകനെ കുറിച്ചുമൊക്കെ
പറഞ്ഞ് കരഞ്ഞ വീണ ഒരു ഇമോഷണല്‍ മത്സരാര്‍ഥിയായിരുന്നു. പുറത്ത് വലിയൊരു വിഭാഗം പിന്തുണ
വീണയ്ക്കും ഉണ്ടായിരുന്നു. ഇടയ്ക്ക് മത്സരത്തില്‍ നിന്നും എലിമിനേഷനിലൂടെ നടി പുറത്ത്
പോവുകയായിരുന്നു. മത്സരത്തില്‍ നിന്നും വന്നതിന് ശേഷം ഭര്‍ത്താവിനൊപ്പം വിദേശത്തേക്ക്
പോയ നടി കൊറോണ കാരണം തിരിച്ച് വരാന്‍ പറ്റാത്ത സാഹചര്യത്തിലായിരുന്നു. ഇതിനിടെ ഇന്‍സ്റ്റാഗ്രാമില്‍
അക്കൗണ്ട് എടുക്കുകയും യൂട്യൂബ് ചാനല്‍ ആരംഭിക്കുകയും ചെയ്തിരുന്നു. വളരെ പെട്ടന്ന്
തന്നെ വീണയുടെ യൂട്യൂബ് ചാനൽ ശ്രദ്ധ നേടിയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/07/veena.jpg?resize
=680%2C680&ssl=1)
