# നീ പറഞ്ഞ കള്ളങ്ങളില്‍ എനിക്കേറ്റവും പ്രിയപ്പെട്ടത് കൂടെയുണ്ടാവും എന്നതായിരുന്നു, വീണ നായർ

- Link: https://ml.b4blaze.com/film-news/veena-nair-new-post
- Published: 2023-10-18T09:04:28+05:30
- Author: Devika

നിരവധി ആരാധകരുള്ള താരമാണ് വീണ നായർ. മിനിസ്‌ക്രീനിലെ ബിഗ് സ്ക്രീനിലും ഒരുപോലെ സജീവമാണ്
വീണ നായർ. നിരവധി സിനിമകളിൽ  തന്റെ കഴിവ് തെളിയിച്ച താരം മിനിസ്ക്രീൻ പരിപാടികളിലും
സജീവമാണ്. ബിഗ് ബോസ്സിലും താരം പങ്കെടുത്തിരുന്നു. എന്നാൽ ബിഗ്  ബോസ്സിൽ എത്തിയതോടെ
താരത്തിന് വിമർശകരുടെ എണ്ണവും കൂടിയിരുന്നു. ആർ ജെ അമിൻ ആണ് വീണയുടെ ഭർത്താവ്. ഇവർക്ക്
ഒരു മകൻ കൂടിയുണ്ട്. എന്നാൽ ബിഗ് ബോസ്സിൽ നിന്നു പുറത്ത് വന്നതിനു ശേഷം അധികം വൈകാതെ
തന്നെ വീണയും ഭർത്താവും തമ്മിൽ വേർ പിരിയുകയായിരുന്നു. ബിഗ് ബോസ് അതിനു ഒരു കാരണമായി
എന്ന് ഒരിക്കൽ ഒരു അഭിമുഖത്തിൽ വീണ തന്നെ തുറന്നു പറഞ്ഞിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/veena5.jpg?resize
=720%2C717&ssl=1)

 

തങ്ങൾ പിരിഞ്ഞു എങ്കിലും ഇപ്പോഴും വിവാഹ മോചനം നേടിയിട്ടില്ല എന്നും താനും ഭർത്താവും
ചേർന്നാണ് തന്റെ മകന്റെ കാര്യങ്ങൾ ഇപ്പോഴും തീരുമാനിക്കുന്നത് എന്നും വീണ പറഞ്ഞിരുന്നു.
ഇരുവരും ഇനിയും ഒന്നിക്കുമോ എന്ന തരത്തിൽ ഉള്ള ചോദ്യങ്ങളും സോഷ്യൽ മീഡിയയിൽ വന്നിരുന്നു.
എന്നാൽ ഇപ്പോൾ രണ്ടു വർഷത്തിൽ ഏറെയായി തങ്ങൾ പിരിഞ്ഞു ആണ് താമസിക്കുന്നത് എന്ന് വീണ
വ്യക്തമാക്കിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി
പങ്കുവെക്കാറുണ്ട്. അതെല്ലാം പ്രേഷകരുടെ ശ്രദ്ധയും നേടിയിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ 
ദിവസം വീണ പങ്കുവെച്ച ഒരു വീഡിയോ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/veena-nair4.jpg?
resize=960%2C1200&ssl=1)

നീ പറഞ്ഞ കള്ളങ്ങളില്‍ എനിക്കേറ്റവും പ്രിയപ്പെട്ടത് കൂടെയുണ്ടാവും എന്നതായിരുന്നു.
തനിച്ചാക്കി പോയതിലല്ല, മനസ്സിലാക്കാതെ പോയതിലാണ് സങ്കടം. വസന്തം ഇനിയും വരും, ഇനിയും
പൂവുകള്‍ പുഞ്ചിരിക്കും, നിന്റെ ഹൃദയ താളം കേള്‍ക്കാന്‍ കാതോര്‍ത്ത് ഞാനിവിടെ കാത്തിരിക്കും.
തേനു തീര്‍ന്ന പാതുകങ്ങളും വെന്തുവെണ്ണീറായ ഓര്‍മകളും ബാക്കിയായി തനിയേ. മറക്കണം എന്ന്
പറയാന്‍ എളുപ്പമാണ്, മറന്നു എന്ന് നടിക്കാനും. ഉള്ളിന്റെയുള്ളില്‍ അതൊരു തേങ്ങലായി 
വിങ്ങലായി എന്നും കാണും. കാരണം പ്രണയമല്ലായിരുന്നു, പ്രാണനായിരുന്നു. പക്ഷേ അത് നീ 
അറിഞ്ഞില്ല എന്നുമാത്രം”  എന്ന വരികൾ ഉള്ള വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്.
