# “ഈ പിറന്നാള്‍ ദിനത്തില്‍ ഞാന്‍ ഒരു വാക്ക് നല്‍കുന്നു”!! മകനോട് വീണ നായര്‍

- Link: https://ml.b4blaze.com/film-news/veena-nair-social-media-post-on-ambadis-birthday
- Published: 2022-11-12T09:57:08+05:30
- Author: Sreekumar

മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തന്റേതായ ഒരിടം നേടിയെടുത്ത നടിയാണ് വീണ നായര്‍.
ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് വീണ നായരെ മലയാളി പ്രേക്ഷകര്‍ അടുത്തറിഞ്ഞത്.
മകനെ കുറിച്ചും തന്റെ കുടുംബത്തെ കുറിച്ചുമെല്ലാം ഷോയില്‍ വെച്ച് വീണ വാതോരാതെ സംസാരിക്കുമായിരുന്നു.
അംമ്പൂച്ചന്‍ എന്നാണ് മകനെ വീണ സ്‌നേഹത്തോട വിളിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/veena-ambadi-1.jpg?
resize=720%2C960&ssl=1)

എപ്പോഴും മകന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് താരം സോഷ്യല്‍ മീഡിയ ഇടങ്ങളിലും എത്താറുണ്ട്.
ഇപ്പോഴിതാ അംമ്പൂച്ചന്‍ എന്ന് വീണ വിളിയ്ക്കുന്ന അമ്പാടിയുടെ പിറന്നാള്‍ ദിനത്തില്‍
വീണ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ജീവിതത്തില്‍ താന്‍ നേരിട്ട വിഷമഘട്ടങ്ങളില്‍
പോലും മകന്‍ തനിക്ക് എത്രത്തോളും പ്രചോദനമായി എന്നാണ് വീണ കുറിപ്പില്‍ പറയുന്നത്… മകനൊപ്പമുള്ള
ഏതാനും ചിത്രങ്ങള്‍ക്കൊപ്പമാണ് വീണ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/veena-nair3.jpg?
resize=1080%2C720&ssl=1)

‘ഇന്ന് എന്റെ രാജകുമാരന്റെ പിറന്നാള്‍ ആണ്. ഈശ്വരന് നന്ദി.. എന്ന് കുറിച്ചാണ് വീണ എത്തിയത്…

വീണയുടെ വാക്കുകളിലേക്ക്… ഇന്ന് എന്‌ടെ രാജകുമാരന്റെ പിറന്നാള്‍ ആണ്. ഈശ്വരന് നന്ദി.
2016 November 11 .ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസം ,ഏതൊരമ്മയെ പോലെയും ഏറ്റവും 
സന്തോഷം തോന്നിയ ദിവസം ,.Annu മുതല്‍ ഇ ദിവസം വരെ ജീവിതത്തിലെ ഓരോ വിഷമങ്ങളും പ്രേശ്‌നങ്ങളും
വന്നപ്പോള്‍ ,അതിനെയെല്ലാം തരണം ചെയ്തു മുന്നേക്കു പോവാന്‍ എനിക്ക് പ്രചോദനവും സഹായവുമായതു
നീ ആണ് അംബുച്ച.

നീ ഇല്ലെങ്കില്‍ ഞാന്‍ ഇല്ല.നീയാണ് എല്ലാം നിന്‌ടെ സന്തോഷമാണ് എന്‌ടെ സന്തോഷം നിന്‌ടെ
ഇഷ്ട്ടമാണ് എന്‌ടെ ഇഷ്ട്ടം.അംബച്ചന്‍ എന്നെ അറിയുന്നപോലെ ആര്‍ക്കും എന്നെ അറിയില്ല .
ഇ പിറന്നാള്‍ ദിനത്തില്‍ ഞാന്‍ ഒരു വാക്ക് നല്‍കുന്നു നിനക്ക് നല്ല ഒരു അമ്മയായി നിന്‌ടെ
നല്ല ഒരു സുഹൃത്തായി ഞാന്‍ എന്നും കൂടെ ഉണ്ടാവും അവസാന ശ്വാസം വരെ.. ജന്മദിനാശംസകള്‍
അമ്പാടി..എന്നാണ് വീണ കുറിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/veena-nair4.jpg?
resize=960%2C1200&ssl=1)

മകന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് അച്ഛന്‍ അമനും പോസ്റ്റ് പങ്കുവെച്ചിരുന്നു. വീണയും
ഭര്‍ത്താവും വിവാഹ മോചിതരാകുന്നു എന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ 
മകന് വേണ്ടി എന്നും ഒന്നിച്ച് ഉണ്ടാകുമെന്നും ഇവര്‍ പറഞ്ഞിരുന്നു.
