# ഇതാണ് വീണ നന്ദകുമാറിന്റെ ബ്രോ ഡാഡി..!!

- Link: https://ml.b4blaze.com/film-news/veena-nandakumar-instagram-post
- Published: 2022-01-30T14:12:02+05:30
- Author: Rahul

ഒരു അച്ഛന്റെയും മകന്റേയും സൗഹൃദത്തിന്റെയും പരസ്പരമുള്ള ഇടപെടലിന്റേയും കഥ പറയുന്ന
ബ്രോഡാഡി എന്ന ചിത്രം കേരളത്തില്‍ തരംഗം സൃഷ്ടിക്കുകയാണ്. പൃഥ്വിരാജും മോഹന്‍ലാലും
അച്ഛനും മകനുമായി എത്തിയ സിനിമയില്‍ തന്റെ കഥാപാത്രം എല്ലാവരും ആഗ്രഹിക്കുന്നത് പോലൊരു
അച്ഛന്‍ ആയിരിക്കുമെന്ന് മോഹന്‍ലാല്‍ തന്നെ പറഞ്ഞിരുന്നു. സിനിമയുടെ ബാക്കിപത്രമെന്നോണം
സിനിമ കണ്ട് മറ്റ് അഭിനേതാക്കളും തങ്ങളുടെ സ്വന്തം ബ്രോഡാഡിയെ പ്രേക്ഷകര്‍ക്ക് മുന്നില്‍
പരിചയപ്പെടുത്തുന്ന ഒരു ട്രെന്‍ഡാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കാണുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/02/2-57-226x300.jpg?
resize=846%2C1123&ssl=1)

ഇപ്പോഴിതാ നടി വീണ നന്ദകുമാറാണ് തന്റെ പിതാവിനെ തന്റെ ആരാധകര്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തി
എത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ വീണ പങ്കുവയ്ക്കുന്ന ചിത്രങ്ങളും 
പോസ്റ്റുകളും ശ്രദ്ധനേടാറുണ്ട്. അച്ഛനെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ഇത്തവണ പ്രേക്ഷക
ശ്രദ്ധ നേടുന്നത്. ”എല്ലാ ബ്രോ ഡാഡിമാര്‍ക്കും വേണ്ടി, ഈ കുറിപ്പ് എന്റെ ബ്രോ ഡാഡിയെ
കുറിച്ച്, ഞാന്‍ എപ്പോഴൊക്കെ ആവശ്യപ്പെട്ടാലും എനിക്കുവേണ്ടി ഇഷ്ടഭക്ഷണം ഉണ്ടാക്കിത്തരാന്‍
ഒരിക്കലും മടിയില്ലാത്ത,

[https://www.instagram.com/p/CZRjAUEPzQY/?utm_source=ig_web_copy_link](https://www.instagram.com/p/CZRjAUEPzQY/?utm_source=ig_web_copy_link)

നിസ്വാര്‍ത്ഥ സ്‌നേഹം നല്‍കി എങ്ങനെ സ്‌നേഹിക്കണമെന്ന് പഠിപ്പിച്ച, എന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ച്
ജീവിക്കാന്‍ അനുവദിച്ച എന്റെ ബ്രോ ഡാഡി. അങ്ങേയുടെ എല്ലാ സ്‌നേഹത്തിനും കരുതലിനും 
നന്ദി. അച്ഛനെ ഓര്‍ത്ത് ഇപ്പോഴും എപ്പോഴും അഭിമാനിക്കുന്നു”, എന്നാണ് വീണ നന്ദകുമാര്‍
ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. വീണയുടെയും അച്ഛന്റെയും ചെറുപ്പകാലത്തെ ഒരു ചിത്രവും
ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്.
