# വീണ്ടും ചില വിട്ടു കാര്യങ്ങൾ !! ലോക്ക് ഡൗണിനിടയിൽ വീട്ടിൽ നടക്കുന്ന ചില രസകരമായ സംഭവങ്ങളുമായി ഒരു കിടിലൻ ഷോർട്ട് ഫിലിം

- Link: https://ml.b4blaze.com/film-news/veendum-chila-veetu-karyangal-trending-on-social-media
- Published: 2020-05-16T10:07:49+05:30
- Author: Rahul

സാധനം കൈയിലുണ്ടോ എന്ന ഷോർട്ട് ഫിലിമിന് ശേഷം വീണ്ടും ഒരു കിടിലൻ ഷോർട്ട് ഫിലിമുമായി
ബാലാജി ശർമ്മ എത്തിയിരിക്കുകയാണ്, ലോക്ക് ഡൗണിനിടയിൽ വീടുകളിൽ നടക്കുന്ന ചില രസകരമായ
സംഭവങ്ങളുമായിട്ടാണ് ഈ തവണ ബാലാജി എത്തിയിരിക്കുന്നത്,  നിമിഷ നേരം കൊണ്ടാണ് ബാലാജി
ശർമയുടെ വീണ്ടും ചില വീട്ടു കാര്യങ്ങൾ ട്രെൻഡിങ്ങിൽ സ്ഥാനം പിടിച്ചത്, എല്ലാവരും അവരവരുടെ
വീടുകളിൽ തന്നെ ഇരുന്നാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്, കർക്കശക്കാരനായ ഒരു ഗൃഹനാഥന്റെ
വേഷവുമായിട്ടാണ് ബാലാജി ഈ തവണ എത്തിയിരിക്കുന്നത്.  വളരെ രസകരമായിട്ടാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്,
നർമ്മവും ഒപ്പം തന്നെ നമ്മൾ ജീവിതത്തിൽ പാലിക്കേണ്ട ചില കാർത്ത്യവ്യങ്ങളും ചിത്രത്തിലൂടെ
നമുക്ക് വ്യക്തമാക്കി തരുന്നു.

ബാലാജി ശർമ്മ എഴുതി സംവിധാനം ചെയ്ത ഹ്രസ്വ ചിത്രത്തിൽ ബാലാജി ശർമ്മക്കൊപ്പം, സൗപർണിക,
സുരേഷ്, ശാലു,സന്ധു, കിച്ചു തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്
കണ്ണൻ ആണ്, ബാക്ക്ഗ്രൗണ്ട് സ്കോർ നൽകിയിരിക്കുന്നത് പി.എസ്.ജയഹരി, ടൈറ്റിൽ ഡിസൈൻ ചെയ്തിരിക്കുന്നത്
ലിജിൻ സി.ആർ ആണ്.

കടപ്പാട് : [Balaji Sharma](https://www.youtube.com/channel/UCLv5sjAgC8-YdeA3odMDTPw)

 
