# ഷെയ്ൻ നിഗം സണ്ണി വെയ്ൻ ചിത്രം വേലയുടെ മോഷൻ പോസ്റ്റർ കാണാം

- Link: https://ml.b4blaze.com/film-news/vela-moyion-poster-out
- Published: 2022-12-24T19:33:58+05:30
- Author: Ajay

ഷെയിന്‍ നിഗവും സണ്ണി വെയനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്
വേല. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. മഞ്ജു വാര്യര്‍ തന്റെ
ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളില്‍ ഒന്നാണ് വേല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/vela-3.jpg?resize
=1280%2C720&ssl=1)

പാലക്കാടുള്ള ഒരു പോലീസ് കണ്‍ട്രോള്‍ റൂമിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് 
വേല പറയുന്നത്. വേലയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എം സജാസ് ആണ്. സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ
ബാന്നറിലാണ് സിനിമ തീയേറ്ററുകളില്‍ എത്തുന്നത്. ബാദുഷാ പ്രൊഡക്ഷന്‍സ് ആണ് സിനിമയുടെകോ
പ്രൊഡ്യൂസര്‍. എസ് ജോര്‍ജാണ് വേലനിര്‍മ്മിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/vela-2.jpg?resize
=1280%2C720&ssl=1)

സാം സി എസ്സ് ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം സുരേഷ് രാജന്‍, ചിത്ര
സംയോജനം മഹേഷ് ഭുവനേന്ദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സുനില്‍ സിംഗ് , കലാ സംവിധാനം
ബിനോയ് തലക്കുളത്തൂര്‍, വസ്ത്രലങ്കാരം ധന്യ ബാലകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍
പ്രശാന്ത് നാരായണന്‍,പ്രൊജക്റ്റ് ഡിസൈനര്‍ ലിബര്‍ ഡേഡ് ഫിലിംസ്.ചിത്രത്തിന്റെ ഷൂട്ടിങ്
ഈ വര്ഷം ജൂണ്‍ മാസത്തിലാണ് ആരംഭിച്ചത്.
