# വിവാഹത്തിന് പിന്നാലെ വിട്ടുമാറാതെ വിവാദങ്ങള്‍!! നയന്‍താരയും വിഘ്‌നേശും വേര്‍പിരിയും, വേണു സ്വാമിയുടെ പ്രവചനങ്ങള്‍ സത്യമാകുന്നു

- Link: https://ml.b4blaze.com/film-news/venu-swami-about-nayanthara-vignesh-divorce
- Published: 2024-01-12T20:33:31+05:30
- Author: Anu

സിനിമാ താരങ്ങളെക്കുറിച്ച് പ്രവചനം നടത്തി വൈറലായ ജോത്സ്യനാണ് വേണു സ്വാമി. പലപ്പോഴും
പ്രവചനങ്ങള്‍ വിവാദമാകാറുണ്ട്. പ്രഭാസ്, രശ്മിക മന്ദാന, സമാന്ത തുടങ്ങിയവരെക്കുറിച്ചെല്ലാം
വേണു സ്വാമി പ്രവചനങ്ങള്‍ നടത്തിയിരുന്നു. രൂക്ഷമായ വിമര്‍ശനങ്ങളും ജ്യോത്സ്യന്‍ നേരിടാറുണ്ട്.
പ്രഭാസിന് കരിയറില്‍ വീഴ്ച സംഭവിക്കുമെന്നും ഇനി തിരിച്ച് വരവ് സാധിക്കില്ലെന്നും വിവാഹയോഗം
ഇല്ലെന്നും വേണു സ്വാമി പ്രവചിച്ചിരുന്നു. അതേറെ വിവാദവുമായിരുന്നു. സമാന്ത-നാഗ ചൈതന്യ
വിവാഹ മോചനം പ്രവചിച്ചതോടെയാണ് വേണു സ്വാമി വൈറലായി മാറിയത്.

ഇപ്പോഴിതാ നയന്‍താരയെക്കുറിച്ച് വേണു സ്വാമി നടത്തിയ പ്രവചനമാണ് ശ്രദ്ധേയമാകുന്നത്.
നയന്‍താരയും വിഘ്‌നേശ് ശിവനും വേര്‍പിരിയുമെന്നാണ് വേണു സ്വാമിയുടെ പുതിയ പ്രവചനം. 
നയന്‍താര -വിഘ്‌നേശ് ശിവന്‍ വിവാഹത്തിന് ശേഷം ഇവരുടെ ജീവിതത്തില്‍ പ്രശ്‌നങ്ങളായിരിക്കുമെന്ന്
വേണു സ്വാമി പ്രവചിച്ചിരുന്നു. അക്കാര്യമെല്ലാം സത്യമായിക്കൊണ്ടിരിക്കുകയാണ് എന്നാണ്
ആരാധകലോകത്തിന്റെ കണ്ടെത്തല്‍.
  വിവാഹം കഴിഞ്ഞ് അന്ന് മുതല്‍ നയന്‍താരയും വിഘ്‌നേശും
പ്രശ്‌നങ്ങളാണ് നേരിടുന്നത്. വിവാഹത്തിന് പിന്നാലെ തിരുപ്പതി ക്ഷേത്രത്തില്‍ പോയപ്പോഴായിരുന്നു
ആദ്യ വിവാദമുണ്ടായത്. ക്ഷേത്രാങ്കണത്തില്‍ നടി ചെരുപ്പ് ധരിച്ചത് പ്രശ്‌നമായിരുന്നു.
താരറാണിയ്ക്ക് മാപ്പ് പറയേണ്ടി വന്നിരുന്നു.

പിന്നീട് വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞുങ്ങളുണ്ടായതായിരുന്നു അടുത്ത പ്രശ്‌നം. വാടക
ഗര്‍ഭധാരണത്തിന്റെ ചട്ടങ്ങള്‍ ലംഘിച്ചോ എന്ന് പരിശോധിക്കാന്‍ തമിഴ്‌നാട് ആരോഗ്യമന്ത്രാലയം
അന്വേഷണം പ്രഖ്യാപിച്ചിരുന്നു. വിവാഹം കഴിഞ്ഞ് നാല് മാസങ്ങള്‍ പിന്നിട്ടപ്പോഴായിരുന്നു
താരങ്ങള്‍ക്ക് ഇരട്ടക്കുട്ടികള്‍ പിറന്നത്. എന്നാല്‍ വിവാദം പെട്ടെന്ന് അവസാനിച്ചിരുന്നു.
അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് താരങ്ങള്‍ വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നാലെ
ചട്ടലംഘനമില്ലെന്ന് കണ്ടെത്തി അന്വേഷണം അവസാനിപ്പിച്ചു.
  പിന്നീട് വിഘ്‌നേശിന്റെ കരിയറിലാണ്
പ്രശ്‌നങ്ങള്‍ വന്നത്. അജിത്തിനെ നായകനാക്കി പുതിയ ചിത്രം സംവിധാനം ചെയ്യാനിരിക്കുകയായിരുന്നു
വിഘ്‌നേശ് ശിവന്‍. എന്നാല്‍ പ്രൊജക്ടില്‍ നിന്നും വിഘ്‌നേശിനെ മാറ്റി. വിഘ്‌നേശിന്റെ
കഥയില്‍ പ്രൊഡക്ഷന്‍ കമ്പനിക്ക് അതൃപ്തിയുണ്ടായതോടെയാണ് സംവിധാനത്തില്‍ നിന്നും മാറ്റിയത്.

പിന്നീട് മറ്റൊരു പ്രൊജക്ട് നോക്കിയപ്പോള്‍ അതിലും പ്രശ്‌നങ്ങളായി. പ്രദീപ് രംഗനാഥനെ
നായകനാക്കി എല്‍ഐസി എന്ന ചിത്രമായിരുന്നു പിന്നീട് പ്രഖ്യാപിച്ചത്. എന്നാല്‍ എല്‍ഐസി
എന്ന പേര് താന്‍ മുമ്പേ രജിസ്റ്റര്‍ ചെയ്തതാണെന്ന് വാദിച്ച് മറ്റൊരു സംവിധായകന്‍ എത്തി.
രംഗത്ത് വന്നു. ലൗ ഇന്‍ഷുറന്‍സ് കമ്പനി എന്നായിരുന്നു വിഘ്‌നേശിന്റെ സിനിമയുടെ പേരിന്റെ
പൂര്‍ണ രൂപം. പേരിനെതിരെ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും രംഗത്ത് എത്തിയിരുന്നു.

![nayanthara-vignesh temple](https://i0.wp.com/ml.b4blaze.com/wp-content/uploads/
2021/09/nayanthara-vignesh-temple.jpg?resize=900%2C600&ssl=1)

ഇപ്പോഴിതാ നയന്‍താരയും വിവാദത്തിലായിരിക്കുകയാണ്. പുതിയ ചിത്രം അന്നപൂരണിയാണ് താരത്തിനെ
വിവാദത്തിലായിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് നയന്‍താരയുടെ പുതിയ ചിത്രം അന്നപൂരണി നെറ്റ്ഫ്‌ളിക്‌സ്
പിന്‍വലിച്ചത്. ചിത്രത്തിനെതിരെ മതവികാരം വ്രണപ്പെടുത്തിയെന്നും ശ്രീരാമനെ നിന്ദിച്ചെന്നും
ചൂണ്ടിക്കാട്ടി പരാതി നല്‍കിയിരുന്നു. നയന്‍താരയ്‌ക്കെതിരെ കേസുമെടുത്തിരുന്നു. ഇക്കാര്യങ്ങളെല്ലാം
ചൂണ്ടിക്കാട്ടി വേണു സ്വാമിയുടെ പ്രവചനം അച്ചട്ടാണെന്ന് പറയുകയാണ് സോഷ്യല്‍ ലോകം.
