# ‘പാരലൽ യൂണിവേഴ്സിലെ വിക്ടറും ഇമ്പരാജും’; സൂര്യയുടെ ഹൃദയസ്പർശിയായ നന്ദിക്ക് പിന്നാലെ ആലിംഗന ചിത്രം പങ്കുവെച്ച് ടൊവിനോ!

- Link: https://ml.b4blaze.com/film-news/victor-and-imbaraj-in-a-parallel-universe-following-suriyas-heartfelt-note-of-thanks-tovino-shares-a-photo-of-their-embrace
- Published: 2026-11-15T10:33:36+05:30
- Author: Soorya S

ജിത്തു മാധവൻ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് തമിഴ് ചിത്രം ‘സീനി’ലെ തന്റെ സർപ്രൈസ് കാമിയോ
വേഷം അണിയറപ്രവർത്തകർ ഔദ്യോഗികമായി വെളിപ്പെടുത്തിയതിന് പിന്നാലെ, സൂര്യയ്‌ക്കൊപ്പമുള്ള
ഹൃദ്യമായ ചിത്രം പങ്കുവെച്ച് നടൻ ടൊവിനോ തോമസ്. സൂര്യയെ സ്നേഹത്തോടെ ആലിംഗനം ചെയ്തു
നിൽക്കുന്ന ചിത്രമാണ് ‘പാരലൽ യൂണിവേഴ്സിലെ വിക്ടറും ഇമ്പരാജും’ എന്ന അടിക്കുറിപ്പോടെ
ടൊവിനോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ചിത്രത്തിൽ ‘വിക്ടർ’ എന്ന സീരിയൽ കില്ലർ 
കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിച്ചിരിക്കുന്നത്.

നേരത്തെ ടൊവിനോയുടെ കഥാപാത്രത്തെ വെളിപ്പെടുത്തിക്കൊണ്ട് സൂര്യ പങ്കുവെച്ച നന്ദിക്കുറിപ്പ്
ആരാധകർക്കിടയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. തങ്ങളുടെ വിക്ടറായി എത്തിയ ടൊവിനോയുടെ സ്നേഹത്തിനും
മഹാമനസ്കതയ്ക്കും എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും, ‘സീൻ’ മലയാള സിനിമയ്ക്കുള്ള
തങ്ങളുടെ ചെറിയൊരു സ്നേഹലേഖനമാണെന്നും സൂര്യ കുറിച്ചിരുന്നു. കാഴ്ചാപരിമിതിയുള്ള ഡി.
സി.പി ‘ഇമ്പരാജ് ഐ.പി.എസ്’ ആയി സൂര്യ എത്തുന്ന ചിത്രത്തിൽ നസ്രിയ നസീം, നസ്ലിൻ എന്നിവരും
പ്രധാന വേഷങ്ങളിൽ തിളങ്ങുന്നുണ്ട്.
