# ഞങ്ങളുടെ കുഞ്ഞുമാലാഖ ‘ശോഭിത വിദ്യ’!! മകളുടെ പേരിടല്‍ ചടങ്ങ് പങ്കുവച്ച് വിദ്യാ ഉണ്ണി

- Link: https://ml.b4blaze.com/film-news/vidhya-unni-about-daghter-naming-ceremony
- Published: 2023-08-30T21:54:13+05:30
- Author: Anu

മലയാളത്തിന്റെ പ്രിയതാരമാണ് വിദ്യാ ഉണ്ണി. നടി ദിവ്യാ ഉണ്ണിയുടെ സഹോദരിയായി ആദ്യമേ
താരമാണ് വിദ്യ. ശേഷം ‘ഡോക്ടര്‍ ലൗവ് ‘ എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തേക്ക്
എത്തി. അധികം ചിത്രങ്ങളൊന്നും ചെയ്തിട്ടില്ലെങ്കിലും ഏറെ ആരാധകരുള്ള താരമാണ് വിദ്യ.

വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് താരം. എഞ്ചിനിയറിംഗ് കോളേജില്‍ 
പഠിക്കുന്ന സമയത്താണ് വിദ്യ ഡോക്ടര്‍ ലൗവില്‍ അഭിനയിക്കുന്നത്. 2019ല്‍ വിദ്യയും സഞ്ജയ്
വെങ്കിടേശ്വരും വിവാഹിതരായി. ചെന്നൈ സ്വദേശിയായ സഞ്ജയ് സിംഗപ്പൂരിലെ ടാറ്റാ കമ്മ്യൂണിക്കേഷനിലാണ്
ജോലി ചെയ്യുന്നത്. ഭര്‍ത്താവിനൊപ്പം സിംഗപൂരിലാണ് വിദ്യയും.
  അടുത്തിടെയാണ് താരം അമ്മയായത്.
താരത്തിന്റെ ആദ്യത്തെ കണ്‍മണി പെണ്‍കുട്ടിയാണ്. ഗര്‍ഭകാല വിശേഷങ്ങളെല്ലാം വിദ്യ സോഷ്യല്‍
മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ആരോഗ്യമുള്ള കുഞ്ഞിനായി ഫിറ്റ്‌നസും താരം ശ്രദ്ധിച്ചിരുന്നു.
ഗര്‍ഭിണിയായിരുന്നപ്പോഴും ജിം വര്‍ക്കൗട്ട് എല്ലാം താരം പങ്കിട്ടിരുന്നു.  ഓഗസ്റ്റ്
ഏഴിനാണ് താരത്തിന് പെണ്‍ക്കുട്ടി ജനിച്ചത്. ഇപ്പോഴിതാ മകളുടെ പേരിടല്‍ ചടങ്ങിന്റെ വിശേഷങ്ങളും
കുഞ്ഞിന്റെ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. ശോഭിത വിദ്യ എന്നാണ് കുഞ്ഞിന്റെ പേര്.

‘ഞങ്ങളുടെ കുഞ്ഞുമാലാഖയ്ക്ക് ശോഭിത വിദ്യയെന്ന് പേരിട്ടു. ശോഭിതയെന്നാല്‍ ഗംഭീരം, കഴിവുള്ളവര്‍
എന്നൊക്കെയാണ് അര്‍ത്ഥം. സംസ്‌കൃതത്തില്‍ നിന്നാണ് ഈ പേരിന്റെ ഉത്ഭവം. എന്റെ ചേച്ചി
എനിക്ക് അമ്മയെപ്പോലെ തന്നെയാണ്. അതിനാല്‍ അവളുടെ സാന്നിധ്യം എന്റെ മകളില്‍ എപ്പോഴുമുണ്ടെന്നും
എനിക്കറിയാം”, എന്നാണ് കുഞ്ഞിനൊപ്പമുള്ള ചിത്രവും പങ്കുവച്ച് വിദ്യ കുറിച്ചത്.

>  
> View this post on Instagram
>  
> [A post shared by Vidya Unni a.k.a Vidhya Unni (@vidhyaunnihere)](https://www.instagram.com/p/Cwg7fWUPEFl/?utm_source=ig_embed&utm_campaign=loading)
