# വെട്രിമാരൻ ചിത്രം ‘വിടുതലൈ’ ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു

- Link: https://ml.b4blaze.com/film-news/viduthalai-ott-update
- Published: 2023-04-24T14:25:37+05:30
- Author: Ajay

വെട്രിമാരൻ വിജയ് സേതുപതി,സൂരി എന്നിവരെ പ്രധാന കഥാപാത്രങ്ങളായി ഒരുക്കുന്ന വിടുതലൈ
ഒടിടിയിലേക്ക്. തിയേറ്ററിൽ ഗംഭീര പ്രകടനം കാഴചവച്ച ചിത്രം ഈ മാസം 28ന് ഒടിടിയിൽ റിലീസ്
ചെയ്യും. മാർച്ച് 31ന് പ്രദർശനത്തിനെത്തിയ സിനിമ സീ ഫൈവിലാണ് സ്ട്രീം ചെയ്യുന്നത്
 
ഒടിടിയിൽ തിയേറ്ററിൽ റിലീസ് ചെയ്ത പതിപ്പിൽ ഇല്ലാതിരുന്ന ഭാഗങ്ങൾ ഉൾപ്പെടുത്തി കൂടുതൽ
ദൈർഘ്യമുള്ള പതിപ്പായിരിക്കും എത്തുക.

 ജയമോഹൻ രചിച്ച ‘തുണൈവൻ’ എന്ന നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് വിടുതലൈ. 
ഹാസ്യ താരമായ സൂരി ആദ്യമായി നായക കഥാപാത്രമായി എത്തുന്ന സിനിമയിൽ വിജയ് സേതുപതി നെഗറ്റീവ്
ഷെയ്ഡുള്ള കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.വിജയ് സേതുപതി അധ്യാപകനായും സൂരി പൊലീസ്
ഉദ്യോഗസ്ഥനായും എത്തുന്ന ചിത്രമാണിത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/viduthali.1jpg.jpg?
resize=1280%2C720&ssl=1)

വാനി ശ്രീ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ തുടങ്ങിയ അഭിനേതാക്കളും
സിനിമയുടെ ഭാഗമാവുന്നുണ്ട്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ഇളയരാജയാണ്. ഇതാദ്യമായാണ്
ഇളയരാജ സംഗീതം വെട്രിമാരൻ ചിത്രത്തിന് നൽകുന്നത്.പ്രമുഖ നിർമ്മാതാവ് എൽറെഡ് കുമാറിന്റെ
പ്രൊഡക്ഷൻ കമ്പനിയായ ആർ എസ് ഇൻഫോടെയ്ൻമെന്റാണ് വിടുതലൈ നിർമ്മിക്കുന്നത്.

 

> [#ViduthalaiPart1](https://twitter.com/hashtag/ViduthalaiPart1?src=hash&ref_src=twsrc%5Etfw)–
> OTT version will be an extended version of the movie & it’ll have some slight 
> differences , Movie to stream on [@ZEE5Tamil](https://twitter.com/ZEE5Tamil?ref_src=twsrc%5Etfw)
> by the end of this month. [#ViduthalaiOnZee5Tamil](https://twitter.com/hashtag/ViduthalaiOnZee5Tamil?src=hash&ref_src=twsrc%5Etfw)
> [pic.twitter.com/SJLH8Os7Ow](https://t.co/SJLH8Os7Ow)
> — Suresh (@isureshofficial) [April 19, 2023](https://twitter.com/isureshofficial/status/1648647267031691264?ref_src=twsrc%5Etfw)
