# അമ്മയോട് എനിക്ക് എപ്പോഴും ദേക്ഷ്യമായിരുന്നു, വിദ്യ ബാലൻ

- Link: https://ml.b4blaze.com/film-news/vidya-balan-about-body
- Published: 2023-09-20T08:46:02+05:30
- Author: Devika

നിരവധി ആരാധകരുള്ള താരമാണ് വിദ്യ ബാലൻ. മലയാളി ആണെങ്കിലും ബോളിവുഡിൽ തന്റേതായ സ്ഥാനം
ഉറപ്പിക്കാൻ ഇതിനോടകം വിദ്യ ബാലന് കഴിഞ്ഞു എന്നതാണ് സത്യം. എങ്കിൽ പോലും മലയാളവും കേരളവും
വിദ്യയ്ക്ക് എന്നും പ്രിയപ്പെട്ടത് ആയിരുന്നു. അത് കൊണ്ട് തന്നെ മലയാള ചിത്രത്തിലും
വിദ്യ അഭിനയിച്ചിട്ടുണ്ട്. ഉറുമി ആണ് വിദ്യ അവസാനം അഭിനയിച്ച മലയാള സിനിമ. എന്നാൽ തന്റെ
കരിയറിന്റെ തുടക്ക കാലത്ത് മലയാളത്തിൽ കൂടി അരങ്ങേറ്റം നടത്താൻ വിദ്യ ശ്രമിച്ചു എങ്കിലും
അത് നടന്നില്ല. എന്നാൽ സ്വപ്ന തുല്യമായ ഒരു കരിയർ ആണ് വിദ്യ എന്ന മലയാളി പെൺകുട്ടിക്ക്
ബോളിവുഡിൽ കാത്തിരുന്നത്. എന്നാൽ താരം ബോളിവുഡിൽ വളരെ പെട്ടന്ന് തന്നെ ശ്രദ്ധിക്കപ്പെടുകയായിരുന്നു.

![Vidya Balan Image](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/11/
Vidya-Balan-Image.jpg?resize=1366%2C768&ssl=1)

Vidya Balan Image

ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്തെ കുറിച്ച് വിദ്യ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ
നേടിയിരിക്കുന്നത്. തന്റെ കുട്ടിക്കാലം കുറച്ച് പ്രശ്നങ്ങൾ നിറഞ്ഞത് ആയിരുന്നു എന്നും
തന്റെ ‘അമ്മ കാരണം തനിക്ക് തന്റെ ശരീരത്തെ പോലും വെറുപ്പ് ആയിരുന്നു എന്നുമാണ് വിദ്യ
പറയുന്നത്. കുട്ടിക്കാലത്ത് എനിക്ക് വണ്ണം ഉണ്ടായിരുന്നു. അമ്മയ്ക്കും കുട്ടിക്കാലത്ത്
നല്ല തടി ഉള്ള ആൾ ആയിരുന്നു. അത് കൊണ്ട് തന്നെ ആ തടി എനിക്ക് വരുമെന്ന് കരുതി ‘അമ്മ
എന്നെ ചെറുപ്പത്തിൽ തന്നെ ആഹാരം നിയന്ത്രിക്കുയും വ്യായാമം ചെയ്യിക്കുകയും ഒക്കെ ചെയ്യിപ്പിക്കുമായിരുന്നു.
എന്നാൽ എന്നൊക്ക എനിക്ക് അമ്മയോട് തന്നെ ദേക്ഷ്യമായിരുന്നു.

![Vidya Balan Photos](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/11/
Vidya-Balan-Photos.jpg?resize=800%2C1200&ssl=1)

Vidya Balan Photos

എനിക്ക് ഇഷ്ട്ടപെട്ട ആഹാരം പോലും എനിക്ക് വയറു നിറച്ച് കഴിക്കാൻ ചെറുപ്പത്തിൽ പറ്റിയിട്ടില്ല.
അത് കൊണ്ട് തന്നെ എനിക്ക് എന്റെ ശരീരത്തോടും വെറുപ്പ് ആയിരുന്നു. എന്നാൽ ഒരു നായികയ്ക്
ചേർന്ന ശരീരമല്ല എന്റേത് എന്ന് മനസ്സിലാക്കാൻ എനിക്ക് ഒരുപാട് സമയം വേണ്ടി വന്നു. അത്
മനസ്സിലാക്കിയതിന് ശേഷം ഞാൻ വലിയ വ്യായാമങ്ങൾ ഒക്കെ ചെയ്യാൻ തുടങ്ങിയത്. എന്നാൽ ഇങ്ങനെ
വർക്ക്ഔട്ട് ചെയ്യരുത് എന്ന് എന്നോട് പലരും പറഞ്ഞിട്ടുണ്ട്. എങ്കിലും എനിക്ക് വർക്ക്ഔട്ട്
ചെയ്യാൻ ഒരുപാട് ഇഷ്ട്ടമാണ് എന്നുമാണ് വിദ്യ ബാലൻ പറഞ്ഞത്.
