# അവരുടെ പരിഹാസങ്ങൾ നിറഞ്ഞ സംസാരം എന്നെ പൊട്ടിക്കരയിപ്പിച്ചിട്ടുണ്ട്, വിദ്യ ബാലൻ 

- Link: https://ml.b4blaze.com/film-news/vidya-balan-talk-about-in-body-shaiming
- Published: 2023-09-15T12:26:43+05:30
- Author: B4blaze News Desk

ബോളിവുഡിൽ പകരം വെക്കാൻ കഴിയാത്ത ഒരു നടിയാണ് വിദ്യ ബാലൻ, ഇപ്പോൾ തന്റെ ശരീര ഭാരത്തിന്റെ
പേരിൽ ഒരുപാടു പരിഹാസങ്ങൾ നേരിട്ടതിനെ കുറിച്ചാണ് നടി തുറന്നു പറയുന്നത്. എന്റെ ശരീര
ഭാരം കൂടുന്നതിന്റെ പേരിൽ ഒരുപാടു സിനിമകൾ തനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. ഈ ഒരു കാര്യത്തിൻെറ
പേരിൽ താൻ പൊട്ടിക്കരയുക പോലും ചെയ്യ്തിട്ടുണ്ട് വിദ്യ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/vidya1.jpg?resize
=1080%2C1350&ssl=1)

താൻ അടുത്തിടയിൽ മസാജിങ് സെന്ററിൽ പോയി മസാജ് ചെയ്യുമ്പോൾ അവിടെ നിന്ന ഒരാൾ തന്റെ ശരീരത്തെ
കുറിച്ച് പറഞ്ഞു കളിയാക്കി. അതും ഒരു സ്ത്രീ ആണ് അവർ ഒരു പരിഹാസ രീതിയിൽ ചോദിച്ചു എന്താണ്
ഇങ്ങനെ വണ്ണം വെക്കുന്നത് എന്തെങ്കിലും ഉദ്ദേശമുണ്ടോ എന്ന്, അവരെ എനിക്ക് നല്ല പരിചയം
ഉള്ളതാണ്, അവരുടെ ഈ വാക്കുകൾ കേട്ട് ഞാൻ പൊട്ടിക്കരഞ്ഞു, ഞാൻ മസാജ് ചെയ്യാൻ അല്ലെ പോയത്
അല്ലാതെ എന്റെ ശരീരത്തെ കുറിച്ച് വിലയിരുത്താനല്ലല്ലോ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/vidhya1.jpg?resize
=1080%2C1347&ssl=1)

എന്റെ ശരീരത്തെ കുറിച്ചു നിങ്ങൾ വിലയിരുത്തേണ്ട എന്നും ഞാൻ കരഞ്ഞുകൊണ്ട് അവരോടു പറഞ്ഞു,
എന്റെ കരിയറിൽ പോലും ശരീര ആക്ഷേപം ഞാൻ കേട്ടിട്ടുണ്ട്, വളരെ സങ്കടകരം ആണ്, അത് കാരണം
പലപ്പോഴും തനിക്ക് സിനിമയിൽ അവസരം ഇല്ലാതായിട്ടുണ്ട് വിദ്യ പറയുന്നു

 

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/vidya3.jpg?resize
=1080%2C1347&ssl=1)

 

 

 

 

 
