# ‘ഇനിയൊന്നും പഴയതു പോലെയാകില്ല. ഞാനും ഇനിയൊരിക്കലും ആ പഴയ ഞാനാവില്ല’ വിദ്യ ഉണ്ണി

- Link: https://ml.b4blaze.com/film-news/vidya-unni-about-her-father
- Published: 2022-03-07T15:20:44+05:30
- Author: Gargi

അച്ഛനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ച് നടിയും നര്‍ത്തകിയുമായ വിദ്യ ഉണ്ണി. അച്ഛന്‍
ഉണ്ണികൃഷ്ണനില്ലാത്ത 90 ദിവസങ്ങള്‍ ഏറെ ദുഷ്‌കരമായിരുന്നവെന്ന് വിദ്യ ഉണ്ണി പറയുന്നു.
നവംബറിലാണ് ദിവ്യ ഉണ്ണിയുടെയും വിദ്യ ഉണ്ണിയുടെയും അച്ഛന്‍ പൊന്നേത്ത് മഠത്തില്‍ ഉണ്ണികൃഷ്ണന്‍
അന്തരിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/vidya-unni.jpg.image_.
845.440.jpg?resize=845%2C440&ssl=1)

**വിദ്യ ഉണ്ണിയുടെ വാക്കുകള്‍**

അച്ഛനില്ലാത്ത 90 ദിവസങ്ങള്‍… ഏറെ കഠിനമായിരുന്നു. എന്നും എനിക്കൊപ്പം മാര്‍ഗദീപമായി
അച്ഛനുണ്ടായിരുന്നു. ഇപ്പോള്‍ എനിക്കാ വെളിച്ചം നഷ്ടമായിരിക്കുന്നു. ഇനിയൊന്നും പഴയതു
പോലെയാകില്ല. ഞാനും ഇനിയൊരിക്കലും ആ പഴയ ഞാനാവില്ല. എന്നില്‍ വിശ്വാസമര്‍പ്പിച്ചതിനും
സ്വപ്നങ്ങളെ പിന്തുടരാന്‍ എന്നെ പരിശീലിപ്പിച്ചതിലും ഒരുപാടു നന്ദി. അങ്ങയുടെ മകളായി
ജനിക്കാന്‍ കഴിഞ്ഞതിലുള്ള സൗഭാഗ്യം വിവരിക്കാന്‍ വാക്കുകള്‍ മതിയാകില്ല. ഇനിയും അങ്ങയുടെ
അഭിമാനമാകാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും.
