# ശരീരത്തിലും മനസിലും ശാന്തതയും സമാധാനവും കൊണ്ടുവരികയാണ് ; ഗർഭകാലം ആഘോഷമാക്കുന്ന ഈ താരസുന്ദരിയെ മനസ്സിലായോ ?

- Link: https://ml.b4blaze.com/film-news/vidya-unni-latest-pictures
- Published: 2023-07-05T18:07:28+05:30
- Author: Shilpa

ദിവ്യ ഉണ്ണിയുടെ സഹോദരി എന്നതിനപ്പുറമായി നടിയായും നർത്തകിയായും മലയാളി മനസ്സിൽ ഇടം
നേടിയ താരമാണ് വിദ്യ ഉണ്ണി. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾക്കെല്ലാം
വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. വിവരം കഴിഞ്ഞതോടെ നൃത്തത്തിൽ മാത്രം ശ്രദ്ധ ചെലുത്തിയിരുന്ന
താരം ഇപ്പോൾ ഗർഭിണിയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-05-175845-251x300.png?resize=718%2C858&ssl=1)

ഗര്ഭകാലത്തെ തന്റെ വർക്ക് ഔട്ട് ചിത്രങ്ങളുമായാണ് താരം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ എത്തിയിരിക്കുന്നത്.‘
ശരീരത്തിലും മനസിലും ശാന്തതയും സമാധാനവും കൊണ്ടുവരികയാണ് ഞാന്‍’ എന്ന ക്യാപ്ഷനോടെയാണ്
തന്റെ യോഗ ചിത്രങ്ങള്‍ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ആരോഗ്യത്തോടെ ഇരിക്കുന്നതിന്
വേണ്ടിയാണ് ഇപ്പോഴും വ്യായാമം ചെയ്യുന്നത്. ഗര്‍ഭാവസ്ഥയില്‍ ശരീരത്തില്‍ കുറേയേറെ മാറ്റങ്ങള്‍
സംഭവിക്കും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-05-175858-238x300.png?resize=786%2C991&ssl=1)

അതനുസരിച്ച് ഭക്ഷണവും വ്യായാമവുമെല്ലാം ക്രമീകരിക്കുന്നുണ്ട്. പ്രസവശേഷവും ആരോഗ്യത്തോടെ
ഇരിക്കുന്നതിന് വേണ്ടിയാണ് ഇപ്പോഴും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതെന്നും വിദ്യ
വിശദീകരിച്ചിരുന്നു. ദിവ്യ ഉണ്ണി ഉൾപ്പടെ ഒട്ടനവധി പേരാണ് താരത്തിന്റെ ഈ പുത്തൻ ചിത്രത്തിന്
താഴെ കമന്റും ലിക്കുമായി എത്തിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-05-180012-243x300.png?resize=757%2C935&ssl=1)
