# പാസ്പോർട്ട് ഫോട്ടോയിൽ പോലും എന്ത് സുന്ദരിയാണ് നീ; നയൻതാരയുടെ സൗന്ദര്യത്തെ വർണ്ണിച്ച് വിഘ്നേശ് ശിവൻ

- Link: https://ml.b4blaze.com/film-news/vignesh-shivan-about-nayans-passport-size-photo
- Published: 2022-10-29T14:34:39+05:30
- Author: Ajay

തെന്നിന്ത്യൻ സിനിമയിലെ താര ദമ്പതികളാണ് നയൻതാരയും വിഘ്നേശ് ശിവനും. ഇരുവരും ഇക്കഴിഞ്ഞ
ജൂണിലാണ് വിവാഹിതരായത്. നീണ്ട നാളത്തെ പ്രണയത്തെ തുടർന്നാണ് നയൻതാരയും വിഘ്നേശ് ശിവനും
വിവാഹിതരായത്. ഇരുവരും പ്രണയത്തിലാവുന്നത് വിഘ്നേശ് ശിവൻ സംവിധാനം ചെയ്ത നാനും റൗഡി
താൻ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/nayance.jpg?resize
=1280%2C720&ssl=1)

 

ഇക്കഴിഞ്ഞ ഒക്ടോബർ ഒൻപതിനാണ് ഇരുവരും വാടക ഗർഭ ധാരണത്തിലൂടെ അച്ഛനമ്മമാരായത്. ഇരട്ട
ആൺ കുട്ടികളാണ് ഇരുവർക്കും ജനിച്ചത്. ഉലകം ഉയിർ എന്നാണ് മക്കൾക്ക് ഇരുവരും പേര് നൽകിയിരിക്കുന്നത്.
എപ്പോഴും നയൻതാരയോടുള്ള പ്രണയം തുറന്ന് പറയുന്ന വ്യക്തിയാണ് വിഘ്നേശ് ശിവൻ.പലപ്പോഴും
തന്റെ പ്രിയതമയോടുള്ള പ്രണയം പരസ്യമായി പ്രകടിപ്പിക്കാറുമുണ്ട്. അത്തരത്തിൽ വിഘ്നേശ്
ശിവൻ
 ഇൻസ്റ്റഗ്രാം സ്റ്റോറിയിലിട്ട ഫോട്ടോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/baby-5-2.jpg?resize
=1280%2C720&ssl=1)

വിഘ്നേശ് നയൻ താരയുടെ പാസ്പോർട്ട് സൈസ് ഫോട്ടോയാണ് പങ്കുവെച്ചിരിക്കുന്നത്. വിഘ്നേശ്
നയൻസിന്റെ ഫോട്ടോയ്ക്കൊപ്പം കുറിച്ചത് ഇങ്ങനെയാണ്. ‘പാസ്പോർട്ട് സൈസ് ഫോട്ടോയിൽ പോലും
തിളങ്ങുന്ന സൗന്ദര്യമാണ് നിനക്ക് ‘എന്നാണ്. ഈ ഫോട്ടോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി
മാറി. അതേസമയം പൃഥിരാജ് നായകനായ ഗോൾഡാണ് നയൻതാരയുടെ അടുത്ത മലയാള ചിത്രം.സിനിമ ഉടൻ 
പ്രദർശനത്തിനെത്തും.
