# പണമുള്ളവർക്ക് ആരേയും സഹായിക്കാം,എന്നാൽ അതിനൊരു മനസ് വേണം;നയൻതാരയെ കുറിച്ച് വിഘ്‌നേഷിന്റെ അമ്മ

- Link: https://ml.b4blaze.com/film-news/vignesh-shivans-mother-about-nayanthara
- Published: 2022-11-25T15:00:28+05:30
- Author: Ajay

തെന്നിന്ത്യൻ താരറാണിയാണ് നയൻ താര.നടിയെകുറിച്ച് ജിവിതപങ്കാളി വിഘ്‌നേഷിന്റെ അമ്മ പറഞ്ഞിരിക്കുന്ന
കാര്യങ്ങളആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.തങ്ങളുടെ വീട്ടിൽ ജോലി ചെയ്ത സ്ത്രീ
ഒരിക്കൽ സങ്കടപ്പെട്ടിരിക്കുന്നത് കണ്ട നയൻതാര കാരണം അന്വേഷിക്കുകയും അവരെ സാമ്പത്തികമായി
സഹായിച്ചുവെന്നുമാണ് വിഘ്‌നേഷിന്റെ അമ്മ മീന കുമാരി പറഞ്ഞിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/nayazz.jpg?resize
=1280%2C720&ssl=1)

വീട്ടിൽ നാല് പുരുഷന്മാരും നാല് സ്ത്രീകളും അടക്കം എട്ട് പേർ സഹായത്തിനുണ്ടെന്നും ഒരിക്കൽ
അതിനൊലു സ്ത്രീ സങ്കടപ്പെടുന്നത് കണ്ട് നയൻ അവരോട് കാരണം ചോദിച്ചു. തനിക്ക് നാല് ലക്ഷം
രൂപ കടം ഉണ്ട് എന്നവർ മോളോട് പറഞ്ഞു. ഇത് കേട്ടയുടനെ നയൻ താര കടം തീർക്കാൻ അവർക്ക് 
നാല് ലക്ഷം രൂപ കൊടുക്കുകയായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/naynz.jpg?resize
=1280%2C720&ssl=1)

ഒത്തിരി കാശ് ഉള്ള ഒരു നടി തനിക്ക് ഇഷ്ടമുള്ളവർക്ക് സഹായം ചെയ്യുന്നത് പുതുമയല്ലെന്നും
അത് കൊടുക്കുന്നുള്ള ഒരു മനസാണ് വേണ്ടതെന്നും അങ്ങനെയുള്ളയാളാണ് തന്റെ മരുകൾ നയൻതാര
എന്നാണ് മീന കുമാരി പറഞ്ഞത്. ഞങ്ങൾക്ക് വേണ്ടി ആ സ്ത്രീ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും
അതുപോലെ നയന്റെ അമ്മ കേരളത്തിൽ നിന്ന് ഇവിടെ വന്നപ്പോൾ അവർക്ക് തന്റെ സ്വർണ്ണ വള സമ്മാനമായി
നൽകിയിരുന്നുവെന്നും മീന കുമാരി വ്യക്തമാക്കി
