# കസവുമുണ്ടുടുപ്പ് മലയാളി പയ്യനായി വിഗ്നേഷ് ശിവന്‍! സന്നിധാനത്ത് നിന്നും തൈപ്പൊങ്കല്‍ വാഴ്ത്തുക്കള്‍

- Link: https://ml.b4blaze.com/film-news/vignesh-sivan-pongal-wishes-from-sabarimala
- Published: 2023-01-15T18:38:02+05:30
- Author: Anu

സന്നിധാനത്തുനിന്നും തൈപ്പൊങ്കല്‍ ആശംസകള്‍ നേര്‍ന്ന് കേരളത്തിന്റെ മരുമകന്‍ വിഗ്‌നേഷ്
ശിവന്‍. കഴിഞ്ഞ ദിവസം കറുപ്പുടുത്ത് തനി അയ്യപ്പ ഭക്തനായിട്ടാണ് വിഗ്നേഷ് മകരവിളക്ക്
ദര്‍ശനത്തിന് എത്തിയത്. കാവി മുണ്ടും, കറുത്ത ഷര്‍ട്ടും അണിഞ്ഞ് നഗ്‌നപാദനായാണ് വിക്കി
ശബരിമലയിലെത്തിയത്.
  തമിഴ്‌നാട്ടില്‍ തൈപ്പൊങ്കല്‍ ആഘോഷ തകര്‍ക്കുകയാണ്. കേരളത്തില്‍
നിന്നും ഏവര്‍ക്കും ആശംസ നേര്‍ന്നിരിക്കുകയാണ് വിഗ്‌നേഷ്. സന്നിധാനത്ത് കൈകൂപ്പി, കേരളീയ
വേഷം ധരിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചാണ് വിഗ്നേഷ് പൊങ്കല്‍ ആശംസകള്‍ നേര്‍ന്നത്.
കഴിഞ്ഞവര്‍ഷമാണ് താരം നയന്‍താരയെ വിവാഹം ചെയ്തതും ഇരട്ടക്കുട്ടികളുടെ പിതാവായതും. വിവാഹം
കഴിഞ്ഞ് ആറ് മാസത്തിനുള്ളിലാണ് വാടക ഗര്‍ഭധാരണത്തിലൂടെ താരങ്ങള്‍ മാതാപിതാക്കളായത്.
ഉയിരും ഉലകവുമാണ് മക്കള്‍. ഭാര്യയും കുഞ്ഞുങ്ങളും എത്തിയ സന്തോഷത്തിന് പിന്നാലെയാണ്
വിക്കി അയ്യനെ കാണാന്‍ എത്തിയത്. 2020ല്‍ നയന്‍താരയുടെ മൂക്കുത്തി അമ്മന്‍ എന്ന സിനിമ
ചെയ്യുന്നതിനിടെയാണ് വിഗ്‌നേഷ് ശിവന്‍ ശബരിമലയില്‍ എത്തിയത്.
