# ഇത് അളിയന്റെ സമ്മാനം; നയൻസിന്റെ സഹോദരന് നന്ദി പറഞ്ഞ് വിഘ്‌നേഷ് ശിവൻ

- Link: https://ml.b4blaze.com/film-news/vignesh-sivan-thanks-nayanthara-s-brother
- Published: 2023-06-09T13:01:07+05:30
- Author: Ajay

തെന്നിന്ത്യൻ താര സുന്ദരി നയൻതാരയ്ക്കും സംവിധായകൻ വിഘ്‌നേഷ് ശിവനും ഒന്നാം വിവാഹവാർഷികം
ആഘോഷിക്കുകയാണ്. ഇരുവർക്കും ആശംസകൾ നേരുകയാണ് തമിഴ് സിനിമാ ലോകം. അതേ സമയം ഇന്നലെ വിവാഹം
കഴിഞ്ഞതുപോലെ തോന്നുന്നുവെന്നാണ് വിഗ്‌നേഷ് ശിവൻ കുറിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/nw.jpg?resize=1280%
2C720&ssl=1)

ഒന്നാം വിവാഹവാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ നയൻതാരയുടെ സഹോദരൻ ഇരുവർക്കും ഒരു സമ്മാനം
അയച്ചിട്ടുണ്ട്. ‘ചാച്ചു’ എന്നാണ് വിഗ്‌നേഷ് അളിയനെ വിളിക്കുന്നത്. നയൻതാരയുടെ ഏക സഹോദരനാണ്
ലെനു കുര്യൻ. തന്റെയും കുടുംബത്തിന്റെയും പേരിലാണ് ലെനു അനുജത്തിക്കും അളിയനും ആശംസയും
സമ്മാനവും അയച്ചിരിക്കുന്നത്.2022 ജൂണ്‍ 9നായിരുന്നു ഇവരുടെ വിവാഹം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/nw3.jpg?resize=1280%
2C720&ssl=1)

”പ്രിയപ്പെട്ട മണിക്കും വിക്കിക്കും വിവാഹവാർഷികാശംസകൾ. ഈ ലോകത്തെ എല്ലാ സന്തോഷവും 
ഇരുവർക്കും നേരുന്നു. ദൈവം നിങ്ങളുടെ മേൽ ആശംസകൾ ചൊരിയട്ടെ”, എന്ന് ലെനു കൈകൊണ്ട് എഴുതിയ
കുറിപ്പിൽ പറയുന്നു. ഒപ്പം ഭാര്യയുടെയും മക്കളുടെയും പേരും എഴുതിയിട്ടുണ്ട്. നിറയെ 
പൂക്കൾ കൊണ്ട് തീർത്ത ഒരു ട്രീയും സമ്മാനപൊതിയും ഈ കുറിപ്പിനൊപ്പം കാണാം. ഇൻസ്റ്റഗ്രാം
സ്റ്റോറിയിലൂടെയാണ് വിഘ്‌നേഷ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.
