# ദേവികയ്ക്ക് അതിലൊന്നും വലിയ താല്പര്യമുള്ളതായി എനിക്ക് തോന്നിയിട്ടില്ല

- Link: https://ml.b4blaze.com/film-news/vijay-about-comments
- Published: 2023-05-12T11:26:50+05:30
- Author: Rahul

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ദേവിക നമ്പ്യാർ. നിരവധി പരമ്പരകളിൽ
ദേവിക അഭിനയിച്ചിട്ടുണ്ട്, പരമ്പരയിൽ മാത്രമല്ല സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്,
എന്നാലും ദേവിക ഏറെ ശ്രദ്ധിക്കെപ്പട്ടത് സീരിയലുകളിൽ കൂടിയാണ്. എംഎ നസീര്‍ സംവിധാനം
ചെയ്ത പരിണയത്തിലൂടെ തുടക്കം കുറിച്ച ദേവികയുടെ അഭിനയ ജീവിതം രാക്കുയിലില്‍ എത്തി നില്‍ക്കുകയാണ്.
ഗായകനും സംഗീത സംവിധായകനുമായ വിജയ് മാധവിനെ ആണ് താരം വിവാഹം കഴിച്ചത്. ഇവരുടെ വിശേഷങ്ങൾ
എല്ലാം വലിയ രീതിയിൽ തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുമുണ്ട്. നിരവധി ആരാധകർ ആണ്
ഈ താരദമ്പതികൾക്ക് ഉള്ളത്. ഇരുവരും ഒന്നിച്ച് ചെയ്യുന്ന വ്‌ളോഗുകൾ എല്ലാം വളരെ പെട്ടന്ന്
പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/devika-vijay-1-.
jpg?resize=1200%2C628&ssl=1)

അടുത്തിടെ ആണ് ഈ താരദമ്പതികൾക്ക് കുഞ്ഞു പിറന്നത്. കുഞ്ഞിന്റെ വിശേഷങ്ങൾ എല്ലാം പങ്കുവെച്ച്
കൊണ്ട് ഇവർ വീഡിയോ ചെയ്യാറുണ്ട്. ഇവയ്‌ക്കെല്ലാം തന്നെ വലിയ രീതിയിൽ ഉള്ള സ്വീകാര്യതയാണ്
പ്രേക്ഷകരിൽ നിന്ന് ലഭിക്കാറുള്ളത്. എങ്കിൽ പോലും തങ്ങളുടെ വിഡിയോകൾക്ക് നെഗറ്റിവ് 
കമെന്റ് പറഞ്ഞു കൊണ്ട് വരുന്നവർ ഉണ്ടെന്നാണ് ഒരു അഭിമുഖത്തിൽ വിജയ് മാധവും ദേവികയും
പറയുന്നത്. മോശം രീതിയിൽ ഉള്ള കമെന്റുകൾ ആളുകൾ രണ്ടു തരത്തിൽ ആണ് പറയുന്നത്. ഒന്നാമത്തെ
ആളുകൾ നമ്മുടെ തെറ്റ് തിരുത്തി കൂടുതൽ നല്ല വിഡിയോകൾ ചെയ്യാൻ വേണ്ടിയാകും പറയുന്നത്.
എന്നാൽ മറ്റു ചിലർ എങ്ങനെയും നമ്മളെ നശിപ്പിക്കണം എന്ന ചിന്തയിൽ കമെന്റ് പറയുന്നവർആകും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/devika-nambiar2.
jpg?resize=1440%2C1800&ssl=1)

അത് കാണുമ്പോൾ തന്നെ നമുക്ക് മനസ്സിലാകും. ദേവിക അങ്ങനെ കമെന്റുകൾ ഒന്നും നോക്കാറില്ല.
അയാൾക്ക് അതിൽ വലിയ താൽപ്പര്യം ഇല്ല. എന്നാൽ ഏതെങ്കിലും തരത്തിൽ ഉള്ള മോശം കമെന്റുകൾ
അയാൾ കണ്ടാൽ ഇങ്ങനെ ഒരു കമെന്റ് വന്നിട്ടുണ്ടേ എന്ന് അയാൾ എന്നോട് പറയാറുണ്ട്. ഞാൻ 
ആണ് അതൊക്കെ കൂടുതൽ നോക്കുന്നത്. കമെന്റ് പറയുന്നവർക്ക് എല്ലാവർക്കും ഞാൻ ബഹുമാനം കൊടുക്കും.
അത് നല്ലത് ആണെങ്കിലും മോശം ആണെങ്കിലും. കാരണം അവർ അവരുടെ കുറച്ച് സമയം നമുക്ക് വേണ്ടി
മാറ്റിവെക്കുന്നവർ അല്ലെ, ആ റെസ്പെക്റ്റ് ഞാൻ എല്ലാവർക്കും കൊടുക്കാറുണ്ട് എന്നാണ് 
വിജയ് പറയുന്നത്.
