# ഈ പ്രായത്തിലുള്ള ഒരു പെൺകുട്ടിക്ക് ഇത്ര വൃത്തി ഇല്ലാതാകുമോ

- Link: https://ml.b4blaze.com/film-news/vijay-and-devika-news
- Published: 2023-07-30T08:32:49+05:30
- Author: Devika

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ദേവിക നമ്പ്യാർ. നിരവധി പരമ്പരകളിൽ
ദേവിക അഭിനയിച്ചിട്ടുണ്ട്, പരമ്പരയിൽ മാത്രമല്ല സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്,
എന്നാലും ദേവിക ഏറെ ശ്രദ്ധിക്കെപ്പട്ടത് സീരിയലുകളിൽ കൂടിയാണ്. എംഎ നസീര്‍ സംവിധാനം
ചെയ്ത പരിണയത്തിലൂടെ തുടക്കം കുറിച്ച ദേവികയുടെ അഭിനയ ജീവിതം രാക്കുയിലില്‍ എത്തി നില്‍ക്കുകയാണ്.
ഗായകനും സംഗീത സംവിധായകനുമായ വിജയ് മാധവിനെ ആണ് താരം വിവാഹം കഴിച്ചത്. ഇവരുടെ വിശേഷങ്ങൾ
എല്ലാം വലിയ രീതിയിൽ തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുമുണ്ട്. നിരവധി ആരാധകർ ആണ്
ഈ താരദമ്പതികൾക്ക് ഉള്ളത്. ഇരുവരും ഒന്നിച്ച് ചെയ്യുന്ന വ്‌ളോഗുകൾ എല്ലാം വളരെ പെട്ടന്ന്
പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/devika-vijay-1-.
jpg?resize=1200%2C628&ssl=1)

ഇത്തരത്തിൽ അടുത്തിടെ തന്റെ മുടിയിൽ ജഡ കെട്ടിയതിനെ കുറിച്ച് ദേവികയും വിജയ് മാധവും
ഒരു വീഡിയോ ചെയ്തിരുന്നു. രണ്ടു മൂന്ന് ദിവസം കൊണ്ട് ഉണ്ടായ ജഡ ആണ് ഇതെന്നും എന്ത് 
ചെയ്യണമെന്ന് തനിക് അറിയില്ല എന്നും മിക്കവാറും മുട്ട അടയ്‌ക്കേണ്ടി വരുമെന്നും ദേവിക
വീഡിയോയിൽ പറഞ്ഞിരുന്നു. അതിനു ശേഷം രണ്ടു ദിവസത്തിനിപ്പുറം ദേവികയും വിജയിയും മറ്റൊരു
വിഡിയോയും പങ്കുവെച്ചിരുന്നു. ഒരു സലൂണിൽ പോയിട്ട് ദേവികയുടെ മുടിയുടെ ജഡ കളയുന്നതിന്റെ
വീഡിയോ ആയിരുന്നു ഇരുവരും പങ്കുവെച്ചത്. ഇപ്പോൾ ദേവികയുടെ ‘അമ്മ തന്നെ കാണാൻ വന്നതിന്റെ
വീഡിയോ ആണ് ഇവർ പങ്കുവെച്ചിരിക്കുന്നത്. സുഖമില്ലാതിരുന്ന അമ്മ ഇപ്പോൾ വരുമെന്ന് ഒരിക്കലും
താൻ കരുതിയിരുന്നില്ല എന്ന് ദേവിക പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/devika-nambiar2.
jpg?resize=1440%2C1800&ssl=1)

മോളുടെ മുടിയുടെ അവസ്ഥ കണ്ടാണ് വയ്യാതിരുന്നിട്ട് കൂടിയും ‘അമ്മ ഓടി വന്നത് എന്ന് ദേവിക
ചോദിക്കുമ്പോൾ ഞാൻ കുഞ്ഞിനെ കാണാൻ വേണ്ടിയാണ് വന്നത് എന്ന് ‘അമ്മ മറുപടിയും പറയുന്നത്
വിഡിയോയിൽ കാണാം. എന്നാൽ ഈ വീഡിയോയ്ക്ക് നിരവധി കമെന്റുകളാണ് പോസ്റ്റിനു വരുന്നത്. 
ഒന്ന് കുളിച്ച് കുടായോ, അൽപ്പമെങ്കിലും വൃത്തി ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു,
ഈ പ്രായത്തിൽ ഉള്ള പെൺകുട്ടിക്ക് കുറച്ച് കൂടി വൃത്തിയായി നടന്നു കുടായോ? ഭർത്താവ് 
ശ്രദ്ധിക്കാത്തത് കൊണ്ടാണ് ഇങ്ങനെ ഒക്കെ സംഭവിക്കുന്നത്, മകളുടെ കാര്യത്തിൽ അമ്മയ്ക്ക്
എങ്കിലും ശ്രദ്ധ വേണ്ടേ തുടങ്ങി നിരവധി കമെന്റുകളാണ് പോസ്റ്റിന് വരുന്നത്.
