# വിജയും തൃഷയും ഒരുമിച്ച് വിദേശത്തു; ഇരുവരും തമ്മിൽ പ്രണയമോ എന്ന് ആരാധകർ

- Link: https://ml.b4blaze.com/film-news/vijay-and-trisha-together-abroad-fans-speculate-if-theres-romance-between-them
- Published: 2023-08-16T09:55:18+05:30
- Author: Aswathy

തെന്നിന്ത്യൻ സിനിമയിലെ സൂപ്പര്‍താരമാണ് വിജയ്. ലോകമെമ്ബാടും ആരാധകരുള്ള നടൻ. തൊട്ടതെല്ലാം
പൊന്നാക്കുന്ന ജനപ്രിയനടൻ.താരത്തിന്റെ കുടുംബജീവിതത്തില്‍ പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍
നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.വിജയുടെ കൂടെ പരിപാടികളിലും സിനിമയുടെ പ്രൊമോഷന്റെയോ
ഭാഗമാകുമ്പോഴെല്ലാം അദ്ദേഹത്തിന് പിന്തുണയുമായി ഭാര്യ സംഗീതയും ഉണ്ടാകാറുണ്ട്. എന്നാൽ
കുറച്ചുകാലമായി സംഗീതയെ വിജയ്ക്കൊപ്പം കാണാറില്ല എന്നാണ് ആരാധകർ പറയുന്നത്. 1999 ഓഗസ്റ്റിലാണ്
ഇവർ തമ്മിൽ  വിവാഹിതരായത്.ശ്രീലങ്കന്‍ സ്വദേശിനിയാണ് സംഗീത. എന്നാൽ ഈ വിവരങ്ങളെളെല്ലാം
തള്ളിക്കൊണ്ടുള്ള വാർത്തകളും വന്നിരുന്നു. ഇതിനിടയിൽ
 തെന്നിന്ത്യൻ താരറാണി തൃഷയും 
വിജയും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.ലിയോ ചിത്രീകരണത്തിനിടയില്‍
തരങ്ങള്‍ തമ്മിലുള്ള സൗഹൃദം നടന്റെ കുടുംബ ജീവിതത്തെ ബാധിച്ചു എന്ന രീതിയിലാണ് വാര്‍ത്തകള്‍
വന്നത്.ഇരുവരെയും കുറിച്ചു നേരത്തെയും ഗോസിപ്പുകള്‍ ഉണ്ടായിട്ടുണ്ട്.   ഇപ്പോള്‍ വിദേശത്തുവച്ചു
ക്യാമറാക്കണ്ണുകളില്‍ കുടുങ്ങിയിരിക്കുകയാണ് വിജയും തൃഷയും. അടുത്തിടെയാണ് ലിയോയുടെ
ഷൂട്ടിംഗ് പൂര്‍ത്തിയായത്. ഇതിനു പിന്നാലെ ഒരു ഇടവേളയെടുത്ത് താരം നോര്‍വേയിലേക്ക് 
പോയി. ഇവിടെ വച്ച്‌ തൃഷയെ വിജയുടെ ഒപ്പം കണ്ടതാണ് പുതിയ സംശയങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.
രണ്ടുപേരെയും ഒരു പൊതുസ്ഥലത്തുവച്ചാണ് കാമറാ കണ്ണുകള്‍ ഒപ്പിയെടുത്തത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/Vijay-ANd-Trisha7.
jpg?resize=1000%2C563&ssl=1)

എന്ത് കാരണത്താലാണ് വിജയും തൃഷയും ഒന്നിച്ചുപോയത് എന്നാണ് ചോദ്യം. കുറച്ചു ദിവസങ്ങൾക്ക്
മുൻപ് തൃഷ തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളായിൽ പങ്കു വെച്ച ചിത്രങ്ങളും ആരാധകരുടെ സംശയം
ഉയർത്തുന്നുണ്ട്. ചുവന്ന ഡ്രെസ്സിൽ മനോഹാരിയായി നിൽക്കുന്ന തൃഷയുടെ കൈകൾ മറ്റാരുടെയോ
കൈകളിൽ കൊടുത്ത റൊമാന്റിക് ആയി പോസ് ചെയ്യുന്ന ചിത്രങ്ങളാണ് പങ്കു വെച്ചിരിക്കുകയാണ്.
ആരുടെ കായ്കളാണ് പിന്നിൽ എന്നാണു ആരധകരുടെ ചോദ്യം . വിജയ് ആണോ എന്ന് തുറന്നു ചോദിക്കുന്നവരുമുണ്ട്.
വരുൺ മണിയനെ  പോലെ ആകരുത് ഈകഥഎന്നും ചിലർ പറയുന്നു.മമ്ബും നിരവധി ഗോസിപ്പുകള്‍ നടിയുടെ
പേരില്‍ വന്നിട്ടുണ്ട്. ചിമ്ബു, റാണ ദഗുബതി തുടങ്ങിയ നടന്മാരുമായുള്ള പ്രണയവും ബ്രേക്കപ്പും,
വ്യവസായി വരുണ്‍ മന്യനുമായി നിശ്ചയിച്ച വിവാഹം മുടങ്ങിയതും തുടങ്ങി പല സംഭവങ്ങളുടെ 
പേരിലും ഗോസിപ്പുകള്‍ ഉയര്‍ന്നിരുന്നു. അതുപോലെ സൂപ്പര്‍ താരം വിജയിയുമായി ചേര്‍ത്തും
ഗോസിപ്പുകള്‍ പ്രചരിക്കുകയുണ്ടായി. അത് വീണ്ടും ആവര്‍ത്തിക്കുകയാണ് ഇപ്പോള്‍.2005ലായിരുന്നു
സംഭവം. വിജയിയും തൃഷയും തമ്മില്‍ അടുപ്പത്തിലാണെന്ന് ഗോസിപ്പ് കോളങ്ങള്‍ ആവര്‍ത്തിച്ചു
കൊണ്ടിരുന്നു ഇന്ന്. ഗില്ലി എന്ന ചിത്രത്തിലൂടെയാണ് വിജയിയും തൃഷയും ഒരുമിക്കുന്നത്.
ഇതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പ് തെന്നിന്ത്യന്‍ സിനിമാ ലോകത്തെ പിടിച്ചുലയ്ക്കുന്നത്.
വിജയിയും തൃഷയും തമ്മിലുള്ള അടുപ്പം വിജയിയുടേയും സംഗീതയുടേയും ദാമ്പത്യ ജീവിതത്തെ 
ബാധിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.എന്തായാലും അധികം വൈകാതെ ആ
ഗോസിപ്പുകള്‍ കെട്ടടങ്ങുകയായിരുന്നു.വിദേശത്ത് ഇരുവരും ഒരുമിച്ചു കണ്ടത് പുതിയ ചര്‍ച്ചകള്‍ക്ക്
വഴിവച്ചിരിക്കുകയാണ്. ഇവര്‍ വീണ്ടും പ്രണയത്തിലായോ എന്ന ചോദ്യവുമായി എത്തുകയാണ് ആരാധകര്‍.
തൃഷയുടെ പ്രണയങ്ങള്‍ തമിഴ് സിനിമാലോകത്തെ വലിയ ചര്‍ച്ചകളായി മാറിയിരുന്നു.ചിമ്പു, റാണ
ദഗ്ഗുബട്ടി തുടങ്ങിയവരുമായി തൃഷ പ്രണയത്തിലായിരുന്നു. പ്രണയങ്ങള്‍ തകര്‍ന്നുവെങ്കിലും
ഇപ്പോഴും ഇവരുമായി നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട് തൃഷ.  റാണയുടെ വിവാഹത്തിനും
തൃഷ എത്തിയിരുന്നു.

പിന്നീട് 2015 ല്‍ തൃഷ വിവാഹത്തിനായി ഒരുങ്ങുകയും വിവാഹ നിശ്ചയം നടത്തുകയും ചെയ്തിരുന്നു.
വ്യവസായി ആയ വരുൺ മണിയനൊപ്പം ആയിരുന്നു അത്. എന്നാല്‍ മാസങ്ങള്‍ക്കുള്ളില്‍ തന്നെ താരം
ഈ ബന്ധവും വേണ്ടെന്ന് വെക്കുകയായിരുന്നു.പിന്നീട് തൃഷയുടെ പേരിനൊപ്പം ചേര്‍ക്കപ്പെട്ട
പേര് ചിമ്പുവിന്റേതായിരുന്നു. ഇരുവരും വിവാഹം കഴിക്കാന്‍ പോകുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
വിണ്ണെ താണ്ടി വരുവായയിലൂടെ ആരാധകരുടെ പ്രിയ ജോഡിയായി മാറിയവരായിരുന്നു ചിമ്പുവും തൃഷയും.
എന്തായാലും ഈ ഗോസിപ്പുകള്‍ക്കും അധികം ആയുസുണ്ടായില്ല. വാര്‍ത്തകള്‍ നിഷേധിച്ചു കൊണ്ട്
ചിമ്പുവിന്റെ കുടുംബം തന്നെ രംഗത്തെത്തുകയായിരുന്നു. വിജയ് നായകനായ ലിയോ അടക്കം ഗംഭീര
പ്രോജക്ടുകളാണ് തൃഷയുടേതായി അണിയറയില്‍ ഉള്ളത്. പൊന്നിയന്‍ സെല്‍വനിലൂടെയാണ് പോയ വര്‍ഷം
തൃഷ ആരാധകരുടെ കയ്യടി നേടിയത്. രാങ്കിയാണ് താരത്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.
പക്ഷെ ഈ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചില്ല. അതേസമയം നിരവധി സിനിമകള്‍
തൃഷുടേതായി അണിയറയിലുണ്ട്.  മോഹന്‍ലാല്‍ ചിത്രം റാമിലൂടെ മലയാളത്തിലേക്കും മടങ്ങിയെത്തുന്നുണ്ട്
തൃഷ.
