# കോട്ടയം കുഞ്ഞച്ഛന്റെ രണ്ടാം ഭാഗം വരുമോ? ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഇതാ..!!

- Link: https://ml.b4blaze.com/film-news/vijay-babu-about-kottayam-kunjachan-movie-2
- Published: 2022-04-07T13:58:05+05:30
- Author: Rahul

ഒട്ടനവധി കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ ജീവിച്ചു കാണിച്ചു തന്ന നടനാണ് മമ്മൂട്ടി.
അതില്‍ കോട്ടയം കുഞ്ഞച്ഛന്‍ എന്ന സിനിമയും ആ കഥാപാത്രവും ഇന്നും പ്രേക്ഷകരുടെ മനസ്സില്‍
തങ്ങി നില്‍ക്കുന്ന ഒന്നാണ്. മമ്മൂക്കയുടെ അഭിനയ ജീവിതത്തിലെ തന്നെ ഒരു പൊന്‍തൂവലായിരുന്നു
കോട്ടയം കുഞ്ഞച്ഛന്‍ എന്ന കഥാപാത്രവും ആ സിനിമയും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/kottayam-kunjachan89-
300x169.jpg?resize=1158%2C652&ssl=1)

കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് ഈ സിനിമയുടെ രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്ത സോഷ്യല്‍
മീഡിയ ഇടങ്ങളിലൂടെ തരംഗമായത്. നടനും നിര്‍മ്മാതാവുമായ വിജയ് ബാബു, ഈ സിനിമയുടെ രണ്ടാം
ഭാഗവുമായി എത്തും എന്നായിരുന്നു അന്ന് പുറത്ത് വന്ന വാര്‍ത്ത.

![vijay babu](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/09/vijay-
babu-300x225.jpg?resize=1161%2C871&ssl=1)

അതിന് ശേഷം കാലങ്ങള്‍ കടന്നു പോയി എങ്കിലും സിനിമയെ കുറിച്ച് പുതിയ വിവരങ്ങള്‍ ഒന്നും
പുറത്ത് വരാത്തതിനാല്‍ ആരാധകരും ഇപ്പോള്‍ അന്വേഷിച്ചു വരികയാണ്. എന്നാല്‍ അതിന്റെ കഥയോ
തിരക്കഥയോ ഇതുവരെ ശരിയായിട്ടില്ലെന്നാണ് വിജയ് ബാബു വെളിപ്പെടുത്തിയിരിക്കുന്നത്. ‘
കോട്ടയം കുഞ്ഞച്ചന്‍ എന്നത് മമ്മൂട്ടിയുടെ കരിയറിലെ ഒരു ക്ലാസിക് കഥാപാത്രമാണ്. അതിനെ
വീണ്ടും കൊണ്ട് വരുമ്പോള്‍ നമുക്ക് നൂറു ശതമാനം ഉറപ്പുള്ള ഒരു കഥയും

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/kottayam-kunjachan-
300x169.jpg?resize=1159%2C653&ssl=1)

തിരക്കഥയും വേണം. എന്നാല്‍ രണ്ടോ മൂന്നോ കഥകളും തിരക്കഥകളും വായിച്ചെങ്കിലും തൃപ്തി
തോന്നാത്തത് കൊണ്ട് അത്കൊണ്ട് മമ്മുക്കയുടെ അടുത്തേക്ക് പോലും പോയിട്ടില്ല.’ എന്ന് 
പറഞ്ഞ അദ്ദേഹം നിലവില്‍ ആ പ്രൊജക്റ്റ് ചെയ്യുന്നില്ലെന്ന് കൂടി അറിയിച്ചിരിക്കുകയാണ്.
എന്നാല്‍ സിനിമയുടെ രണ്ടാം ഭാഗം എന്ന ആലോചന പൂര്‍ണമായും തള്ളിയിട്ടുമില്ല. ഭാവിയില്‍
എപ്പോഴെങ്കിലും നമ്മുക്ക് പൂര്‍ണ്ണ സംത്യപ്തി തോന്നുന്ന ഒരു കഥയായും തിരക്കഥയും രൂപപ്പെട്ടു
വന്നാല്‍ അത് നടന്നേക്കാം എന്നാണ് അദ്ദേഹം ഈ സിനിമയെ കുറിച്ച് പറഞ്ഞിരിക്കുന്നത്.

 

 
