# സന്തോഷ വാർത്തയുമായി വിജയ് ബാബു, ആശംസകൾ നേർന്ന് ആരാധകരും

- Link: https://ml.b4blaze.com/film-news/vijay-babu-about-post
- Published: 2023-08-24T09:35:22+05:30
- Author: Devika

നിരവധി ആരാധകരുള്ള താരമാണ് വിജയ് ബാബു. നടനായും നിർമ്മാതാവ് ആയും എല്ലാം സിനിമയിൽ തിളങ്ങിക്കൊണ്ടിരിക്കുകയാണ്
താരം. വിജയ് ബാബു നിർമ്മിക്കുന്ന ചിത്രങ്ങൾക്ക് എല്ലാം ആരാധകരെ ഏറെയാണ്. കാരണം മികച്ച
ചിത്രങ്ങൾ ആണ് താരം നിർമ്മിക്കുന്നത് എന്ന വിശ്വാസം ഇതിനോടകം ആരാധകർക്ക് ഉണ്ടാക്കി 
കൊടുക്കാൻ തന്റെ പ്രവർത്തികളിൽ കൂടി വിജയ് ബാബുവിനു കഴിഞ്ഞിട്ടുണ്ട്. നിരവധി ആരാധകർ
ആണ് താരം നിർമ്മിക്കുന്ന ചിത്രത്തിന്ഉ ള്ളത് . ഫ്രൈഡേ ഫിലിംസ് ബാനർ എന്ന് കേൾക്കുമ്പോൾ
തന്നെ ആരാധകരുടെ മനസ്സിൽ ഒരു പ്രതീക്ഷ നിരയാറുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/vijay-babu.jpg?resize
=398%2C429&ssl=1)

എന്നാൽ അടുത്തിടെ വിജയ് ബാബുവിനെ ചുറ്റിപറ്റി ചില വിവാദങ്ങളും ഉയർന്നിരുന്നു. വിജയ്
ബാബു അവസരങ്ങൾ നൽകാം എന്ന് പറഞ്ഞു തന്നെ ശാരീരികമായി ഉപദ്രവിച്ചു എന്ന് ഒരു പ്രമുഖ 
നടി തുറന്നു പറഞ്ഞിരുന്നു. എന്നാൽ ഈ സമയത്തും വിജയ് ബാബുവിന് പിന്തുണ നൽകി താരത്തിന്റെ
ഭാര്യ ഒപ്പം ഉണ്ടായിരുന്നു. ഇത് ആരാധകരിലും വലിയ അതിശയം ആണ് ഉണ്ടാക്കിയത്. പൊതുവെ ഇത്തരം
വാർത്തകൾ കേൾക്കുമ്പോൾ ഭാര്യമാർ വിവാഹമോചനം നേടുമെന്നും പിണങ്ങി പോകുമെന്നും കരുതിയ
പ്രേക്ഷകർക്കു വിജയ് ബാബുവിന്റെ ഭാര്യ ഒരു അതിശയം തന്നെ ആയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/Screenshot-2023-
08-24-093236.png?resize=506%2C537&ssl=1)

എന്നാൽ ഇപ്പോഴിതാ ഒരു സന്തോഷ വാർത്തയാണ് താരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. 
തങ്ങളുടെ വിവാഹ വാർഷികം ആണെന്ന വിശേഷമാണ് വിജയ് ബാബു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.
ന്റെ ശക്തിയുടെ നെടുംതൂണായിരിക്കുന്നതിന് നന്ദി. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് എത്ര 
വര്‍ഷമായെന്നറിയാന്‍ ഞങ്ങള്‍ക്ക് പുറകിലിരിക്കുന്നവനെ നോക്കിയാല്‍ മതിയെന്നുമായിരുന്നു
വിജയ് ബാബു പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്. വിജയ് ബാബുവും ഭാര്യയുമൊത്തുള്ള മിറർ സെൽഫിയിൽ
പിന്നിൽ ഇരിക്കുന്ന മകനെയും കാണാം.
