# സിനിമാ നിര്‍മാണത്തില്‍ സജീവമായി വിജയ് ബാബു! നായകന്‍ സുരാജ്, സംവിധാനം ആദിത്യന്‍ ചന്ദ്രശേഖരന്‍

- Link: https://ml.b4blaze.com/film-news/vijay-babu-active-in-film-making
- Published: 2022-07-19T16:42:42+05:30
- Author: Anu

ബലാത്സംഗക്കേസില്‍ അന്വേഷണം തുടരുന്നതിനിടെ സിനിമാ നിര്‍മാണത്തില്‍ സജീവമായി വിജയ് 
ബാബു. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഇന്ന്
പയ്യന്നൂരില്‍ ആരംഭിച്ചു. ഹൃദയത്തിലെ ‘ജോ’ എന്ന കഥാപാത്രത്തിലൂടെയും ‘ആവറേജ് അമ്പിളി’
എന്ന വെബ് സീരീസിലൂടെയും ശ്രദ്ധേയനായ ആദിത്യന്‍ ചന്ദ്രശേഖരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന
ചിത്രമാണ്.
  ഉത്തര മലബാറിന്റെ ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന കോമഡി ചിത്രമാണ്.
ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും ബേസില്‍ ജോസഫും സൈജു കുറുപ്പുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍.
നായികയായി നിരഞ്ജനാ അനൂപ് എത്തുന്നു. തന്‍വി റാമും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ
അവതരിപ്പിക്കുന്നുണ്ട്.

നാട്ടുമ്പുറത്തെ സാധാരണക്കാരായ ഏതാനും പേരുടെ ജീവിതത്തിലെ ചില പ്രശ്‌നങ്ങളെ രസകരമായ
മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണ്. ചിത്രത്തിന് പേരിട്ടിട്ടില്ല.
  രാജേഷ്
ശര്‍മ, അഭിറാം രാധാകൃഷ്ണന്‍ തുടങ്ങിയ ഇരുപത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.
ആദിത്യന്‍ ചന്ദ്രശേഖരനും അര്‍ജുന്‍ നാരായണനും ചേര്‍ന്നാണ് തിരക്കഥ. മനു മഞ്ജിത്ത്, 
വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് ഇഫ്തിയുടേതാണ് ഈണം. ഛായാഗ്രഹണം ജിതിന്‍ 
സ്റ്റാന്‍സിലോസാണ് എഡിറ്റിങ്ങ് ലിജോ പോളും നിര്‍വഹിക്കുന്നു.
