# വിജയ് ബാബു നായകനായെത്തുന്ന പെന്‍ഡുലം സിനിമയുടെ ഫസ്റ്റ്‌ലുക്ക് പുറത്ത്

- Link: https://ml.b4blaze.com/film-news/vijay-babu-pendulum-first-look-poster
- Published: 2022-09-02T18:57:20+05:30
- Author: Gargi

നടനും നിര്‍മാതാവുമായ വിജയ് ബാബു പ്രധാന വേഷത്തിലെത്തുന്ന പെന്‍ഡുലം സിനിമയുടെ ഫസ്റ്റലുക്കും
മോഷന്‍ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. നവാഗതനായ രജിന്‍ എസ് ബാബു 
സംവിധാനം ചെയ്യുന്ന ചിത്രം ഒരു ടൈം ട്രാവല്‍ മൂവി ആയിരിക്കുമെന്ന് സൂചന നല്‍കിയാണ് 
ഫസ്റ്റലുക്ക് പോസ്റ്റര്‍ അവതരിപ്പിച്ചിരിക്കുന്നത്. കേന്ദ്രകഥാപാത്രമായ വിജയ് ബാബുവിനെയാണ്
ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/rejin-s.jpg?resize
=677%2C753&ssl=1)

ഒരു പെട്ടിയുടെ പുറത്ത് വിജയ് ബാബു ഇരിക്കുന്നതാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക്. ലൈറ്റ്‌സ്
ഓണ്‍ സിനിമാസിന്റെയും ബാറ്റ് ബ്രോസ് ഇന്റര്‍നാഷ്ണലിന്റെ ബാനറില്‍ ഡാനിഷ് കെ.എ, ലിഷ
ജോസഫ്, ബിനോജ് വില്ല്യ എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സംവിധായകനായ രജിന്‍
തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

വിജയ് ബാബുവിനെ കൂടാതെ ചിത്രത്തില്‍ ഇന്ദ്രന്‍സ്, രമേശ് പിഷാരടി, അനുമോള്‍, ദേവിക രാജേന്ദ്രന്‍
എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അരുണ്‍ ദാമോദരനാണ്
ചിത്രത്തിന്റെ ക്യാമറ. ഷമീര്‍ ബിന്‍സി, ടിറ്റോ പി തങ്കച്ചന്‍, ലിഷ ജോസഫ് എന്നിവരുടെ
വരികള്‍ക്ക് ജീനാണ് സംഗീതം നല്‍കിയിരിക്കുന്നത്. സൂരജ് ഇഎസാണ് എഡിറ്റിങ്.
