# വിജയ് ദേവരകൊണ്ട രശ്മിക മന്ദന റിലേഷൻഷിപ് ;സൂചനയുമായി ആരാധകർ

- Link: https://ml.b4blaze.com/film-news/vijay-devarakonda-rashmika-mandana-relationship-fans-with-hints
- Published: 2024-12-07T10:45:59+05:30
- Author: Anjana

വിജയ് ദേവരകൊണ്ട രശ്മിക മന്ദനയുമായി പ്രണയത്തിലാണ് എന്നത് സിനിമ ലോകത്തെ ഒരു പരസ്യമായ
രഹസ്യമാണ്.ഇരുവരും മനോഹരമാക്കിയ ചിത്രം ഗീത ഗോവിന്ദം ആരാധകർ നെഞ്ചിലേറ്റയിരുന്നു .രശ്‌മിക
ദേവര്കൊണ്ട കെമിസ്ട്രി എക്കാലവും പുതുമയോടെ നിൽക്കുന്നു . ഇതിന് ഒരു സ്ഥിരീകരണം കൂടി
ലഭിച്ചിരിക്കുകയാണ് ഇപ്പോള്‍. രശ്മികയുടെ പുതിയ റിലീസ് പുഷ്പ 2: ദ റൂൾ വിജയ് ദേവരകൊണ്ടയുടെ
കുടുംബത്തോടൊപ്പമാണ് രശ്മിക ഹൈദരാബാദില്‍ വച്ച് കണ്ടത്. വിജയ്‍യുടെ അമ്മ ദേവരകൊണ്ട 
മാധവിയും സഹോദരൻ ആനന്ദ് ദേവരകൊണ്ടയും ഒപ്പമുള്ള രശ്മികയുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ 
ഇതിനകം വൈറലായിട്ടുണ്ട്.

അടുത്തിടെ നടന്ന അഭിമുഖത്തിൽ തൻറെ പ്രണയ വാർത്തകളെക്കുറിച്ച് താരം അവതാരകയോട് പ്രതികരിച്ചിരുന്നു.
അടുത്തിടെ പുഷ്പ 2യുടെ പ്രമോഷന് എത്തിയ രശ്മിക വിജയ് ദേവരകൊണ്ടയുടെ വസ്ത്ര ബ്രാൻഡായ
RWDY യുടെ മെറൂൺ ഷർട്ട് ധരിച്ച് എത്തിയതും പ്രേക്ഷകര്‍ ശ്രദ്ധിച്ചിരുന്നു. ഇത് അവരുടെ
ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയിരുന്നു.

അടുത്തിടെ വിജയ് ദേവരകൊണ്ട ബന്ധത്തെക്കുറിച്ച് രശ്മിക സൂചന നല്‍കിയ വീഡിയോ വൈറലായിരുന്നു.
പുഷ്പ 2വിലെ കിസ്സിക്ക് സോ​ങ്ങിന്റെ ലോഞ്ചിനിടെ ആയിരുന്നു രശ്മികയുടെ പ്രതികരണം. റിലേഷൻഷിപ്പിനെ
കുറിച്ചുള്ള സംസാരത്തിനിടെ ഇൻസ്ട്രിയിൽ നിന്നുള്ള ആളാണോ പുറത്തുനിന്നുള്ള ആളാണോ ലൗവ്വർ
എന്ന ചോദ്യത്തിന്, ‘എല്ലാർക്കും തെരിഞ്ച വിഷയം താ’, എന്നാണ് രശ്മിക മറുപടി നൽകിയത്.
ഈ ഉത്തരമാണ് നിങ്ങൾക്ക് വേണ്ടതെന്ന് എനിക്ക് അറിയാമെന്നും പൊട്ടിച്ചിരിച്ച് കൊണ്ട്
രശ്മിക പറയുന്നുമുണ്ട്.
