# അടി തെറ്റി ദേവരകൊണ്ട !! അനന്യയുമായുള്ള ബന്ധം നിങ്ങളെ വീഴ്ത്തുമെന്നു സോഷ്യൽ മീഡിയ

- Link: https://ml.b4blaze.com/film-news/vijay-devarkond-slippery-at-stage-show
- Published: 2020-03-06T14:11:31+05:30
- Author: Rahul

ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് വിജയ് ദേവർകൊണ്ട. ഫൈറ്റര്‍ എന്നാണ് താത്ക്കാലികമായി
പേര് പുരി ജഗന്നാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സെറ്റില്‍ നിന്നടക്കമുള്ള ചിത്രങ്ങളും
വീഡിയോകളും വൈറലാവുകയും ചെയ്തിരുന്നു. ചിത്രത്തിലെ സഹതാരം അനന്യ പാണ്ഡെയുമൊത്തുള്ള 
വിജയുടെ ചിത്രങ്ങള്‍ പല ഗോസിപ്പുകള്‍ക്കും വഴിവക്കുകയും ചെയ്തിരുന്നു.

![Ananya Pandey Vijay Devarakonda Snapped At Movie Shoot_41](https://i0.wp.com/ml.
b4blaze.com/wp-content/uploads/2020/03/Ananya-Pandey-Vijay-Devarakonda-Snapped-At-
Movie-Shoot_41.jpg?resize=650%2C431&ssl=1)

എന്നാല്‍ ഇപ്പോള്‍ രസകരമായി ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയയില്‍ വൈറലാകുന്നത്. തന്റെ
സഹായികള്‍ക്കൊപ്പം നടന്നു വരികയായിരുന്ന വിജയ് ദേവരക്കൊണ്ട നനഞ്ഞ തറയില്‍ തെന്നി വീഴാന്‍
പോകുന്ന ദൃശ്യങ്ങളാണ് വൈറലായത്. സഹായികള്‍ താരത്തെ താഴെ വീഴാതെ പിടിക്കുന്നുണ്ടെങ്കിലും
അധികം വൈകാതെ തന്നെ വീഡിയോ വൈറലായി. രസകരമായ ട്രോളുകളാണ് സോഷ്യല്‍ മീഡിയ നിറഞ്ഞത്.

![Ananya Pandey Vijay Devarakonda Snapped At Movie Shoot_41](https://i0.wp.com/ml.
b4blaze.com/wp-content/uploads/2020/03/ananya-pandey29.jpg?resize=600%2C600&ssl=
1)

‘പാവം!! വല്ലാത്ത നാണക്കേടായി പോയിക്കാണും’ എന്നായിരുന്നു ഒരാളുടെ പ്രതികരണം. ട്രോളുകള്‍ക്കിടയില്‍
അനന്യയെയും ആരാധകര്‍ വലിച്ചിഴച്ചിട്ടുണ്ട്. ‘നിങ്ങളുടെ പുതിയ ബന്ധം വീഴാന്‍ പോവുകയാണ്..
നിങ്ങള്‍ എന്താ അയാളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാത്തത് എന്നായിരുന്നു കമന്റ്. താരത്തിന്
പരിക്ക് വല്ലതും പറ്റിയോ എന്ന് ആശങ്ക അറിയിച്ചവരും ഉണ്ട്.
