# നവാഗത സംവിധായകര്‍ക്കൊപ്പം സിനിമ ചെയ്യില്ല!! എല്ലാത്തരത്തിലും തന്നെ ഉപയോഗിക്കാന്‍ കഴിയണം- വിജയ് ദേവരക്കൊണ്ട

- Link: https://ml.b4blaze.com/film-news/vijay-deverakonda-reveals-why-he-wont-work-with-new-director
- Published: 2024-04-02T16:40:18+05:30
- Author: Anu

തെന്നിന്ത്യയിലെ യുവതാരങ്ങളില്‍ ഏറെ ആരാധകരുള്ള താരമാണ് നടന്‍ വിജയ് ദേവരക്കൊണ്ട. അര്‍ജുന്‍
റെഡ്ഡി എന്ന ചിത്രത്തിലൂടെയാണ് വിജയ് ശ്രദ്ധേയനായി മാറിയത്. ചിത്രത്തിലൂടെ താരം മികച്ച
നടനുള്ള പുരസ്‌കാരവും താരം നേടിയിരുന്നു. താരത്തിന്റെ പുതിയ ചിത്രം ഫാമിലി സ്റ്റാര്‍
റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളുമായി തിരക്കിലാണ്
താരം.

പരിപാടികളിലെ താരത്തിന്റെ വെളിപ്പെടുത്തലുകള്‍ വൈറലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം താന്‍
മികച്ച നടന് ലഭിച്ച പുരസ്‌കാരം ലേലത്തില്‍ വിറ്റ് പണം നിര്‍ധനര്‍ക്ക് കൊടുത്തെന്ന് 
താരം വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ മറ്റൊരു കാര്യമാണ് ശ്രദ്ധേയമാകുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Vijay-Deverakonda.
jpg?resize=1000%2C562&ssl=1)

Vijay Deverakonda

 തനിക്ക് നവാഗത സംവിധായകര്‍ക്കൊപ്പം അഭിനയിക്കാന്‍ താത്പര്യമില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്
താരം. ഫാമിലി സ്റ്റാറിന്റെ പ്രമോഷന്‍ വേദിയില്‍ വച്ചായിരുന്നു താരത്തിന്റെ തുറന്നുപറച്ചില്‍.
കുറഞ്ഞത് ഒരു സിനിമയെങ്കിലും സംവിധാനം ചെയ്തവര്‍ക്കൊപ്പം സിനിമ ചെയ്യാനാണ് തനിക്ക് 
താത്പര്യമെന്നും വിജയ് പറയുന്നു.

ഞാന്‍ ഇപ്പോള്‍ നവാഗത സംവിധായകര്‍ക്കൊപ്പം സിനിമകള്‍ ചെയ്യാറില്ല. ചുരുങ്ങിയത് ഒരു 
സിനിമയെങ്കിലും സംവിധാനം ചെയ്തവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനാണ് താല്‍പര്യമെന്ന് വിജയ്
പറയുന്നു. സിനിമയുടെ കരാര്‍ ഒപ്പിടുന്നതിന് മുമ്പ് ഇക്കാര്യമെല്ലാം ശ്രദ്ധിക്കാറുണ്ട്.
കൂടാതെ സംവിധായകനെ കുറിച്ചുള്ള ഓരോ കാര്യവും ശ്രദ്ധിക്കാറുണ്ടെന്നും താരം പറയുന്നു.

തന്നെ സമീപിക്കുന്ന സംവിധായകന് തന്നെ എല്ലാത്തരത്തിലും ഉപയോഗിക്കാന്‍ കഴിവുള്ള ആളായിരിക്കണം.
ഒരു സിനിമയെങ്കിലും ചെയ്തിട്ടുള്ള സംവിധായകനാണെങ്കില്‍ ചെയ്യാന്‍ പോകുന്ന സിനിമയെ കുറിച്ച്
അയാള്‍ക്ക് വ്യക്തമായ ധാരണയുണ്ടാകും. സംഗീതം, എഡിറ്റിംഗ്, കഥ പറയുന്ന രീതി ഇതെല്ലാം
പരിചയ സമ്പന്നനായ സംവിധായകന്‍ ശ്രദ്ധിക്കുമെന്നും താരം പറയുന്നു.

സിനിമാ ജീവിതത്തിന്റെ തുടക്കം മുതല്‍ ചിത്രങ്ങള്‍ തിരഞ്ഞെടുത്ത് മാത്രം ചെയ്യുന്ന താരമാണ്
വിജയ്. പരശുറാം പെറ്റ്ല സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫാമിലി സ്റ്റാര്‍. ബോളിവുഡ് താരം
മൃണാള്‍ താക്കൂറാണ് ചിത്രത്തിലെ നായികയാവുന്നത്. ഏപ്രില്‍ അഞ്ചിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
