# ​​’ഗോട്ടിനെ’ കാണാൻ തടിച്ചു കൂടി ആയിരങ്ങൾ, വിജയ്‍യെ നെഞ്ചോട് ചേർത്ത് ആരാധകർ; വീഡിയോ വൈറൽ

- Link: https://ml.b4blaze.com/film-news/vijay-greets-his-fans-in-pondicherry-while-shooting-for-goat
- Published: 2024-02-05T18:39:59+05:30
- Author: Anu

സിനിമ പൂർണമായി ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് കടക്കുകയാണെന്ന് ദളപതി വിജയ് പ്രഖ്യാപിച്ചിരുന്നു.
അതുകൊണ്ട് തന്നെ ഇനി ഇറങ്ങുന്ന വിജയ് ചിത്രങ്ങളെല്ലാം ആരാധകരെ സംബന്ധിച്ചിടത്തോളം താരത്തെ
ബി​ഗ് സ്ക്രീനിൽ ആഘോഷിക്കാനുള്ള അവസരങ്ങളാണ്. വെങ്കട് പ്രഭുവിൻറെ ഗോട്ട് (ദി ഗ്രേറ്റസ്റ്റ്
ഓഫ് ഓൾ ടൈം) ആണ് താരത്തിന്റെ ഇനിയുള്ള റിലീസ്. കരിയറിലെ 69-ാമത്തെ സിനിമയ്ക്ക് ശേഷം
രാഷ്ട്രീയത്തിലാവും ശ്രദ്ധയെന്നാണ് വിജയ് അറിയിച്ചിട്ടുള്ളത്.

രാഷ്ട്രീയ പ്രഖ്യാപനത്തിന് ശേഷം വിജയ് ആരാധകരെ കണ്ടതിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.
ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമിന്‍റെ (ഗോട്ട്) ലൊക്കേഷനില്‍ തന്നെ കാണാനെത്തിയ ആരാധകര്‍ക്കൊപ്പം
വിജയ് സെൽഫി വീഡിയോ എടുക്കുകയായിരുന്നു. ആയിരങ്ങളാണ് താരത്തെ കാണാൻ തടിച്ച് കൂടിയത്.

> [#ThalapathyVijay](https://twitter.com/hashtag/ThalapathyVijay?src=hash&ref_src=twsrc%5Etfw)
> greets his fans in Pondicherry while shooting for [#GOATTheMovie](https://twitter.com/hashtag/GOATTheMovie?src=hash&ref_src=twsrc%5Etfw)
> 🔥😎✨[#GOAT](https://twitter.com/hashtag/GOAT?src=hash&ref_src=twsrc%5Etfw) [#GreatestOfAllTime](https://twitter.com/hashtag/GreatestOfAllTime?src=hash&ref_src=twsrc%5Etfw)
> [#Thalapathy](https://twitter.com/hashtag/Thalapathy?src=hash&ref_src=twsrc%5Etfw)
> [#Vijay](https://twitter.com/hashtag/Vijay?src=hash&ref_src=twsrc%5Etfw)[@actorvijay](https://twitter.com/actorvijay?ref_src=twsrc%5Etfw)
> [@Ags_production](https://twitter.com/Ags_production?ref_src=twsrc%5Etfw) [@vp_offl](https://twitter.com/vp_offl?ref_src=twsrc%5Etfw)
> [@archanakalpathi](https://twitter.com/archanakalpathi?ref_src=twsrc%5Etfw) [@venkat_manickam](https://twitter.com/venkat_manickam?ref_src=twsrc%5Etfw)
> [@Jagadishbliss](https://twitter.com/Jagadishbliss?ref_src=twsrc%5Etfw) [@BussyAnand](https://twitter.com/BussyAnand?ref_src=twsrc%5Etfw)
> [@V4umedia_](https://twitter.com/V4umedia_?ref_src=twsrc%5Etfw) [pic.twitter.com/yKN5ZxTMq8](https://t.co/yKN5ZxTMq8)
> — RIAZ K AHMED (@RIAZtheboss) [February 4, 2024](https://twitter.com/RIAZtheboss/status/1754125881646436452?ref_src=twsrc%5Etfw)

ഇതിനിടെ ​ഗോട്ടിന്റെ ഒടിടി റൈറ്റ്സ് വമ്പൻ തുകയ്ക്ക് വിറ്റു പോയിരുന്നു. എല്ലാ ഭാഷാ
പതിപ്പുകളുടെയും കരാർ ഒടിടിയ്ക്ക് ഒന്നിച്ച് നൽകുന്നതിന് പകരം രണ്ടായിട്ടാണ് വിൽപ്പന
നടന്നിട്ടുള്ളതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. തമിഴിനൊപ്പം തെലുങ്ക്, മലയാളം, കന്നഡ
പതിപ്പുകൾ ഒരു കരാർ പ്രകാരവും ഹിന്ദി പതിപ്പ് മാത്രം മറ്റൊരു കരാറാണ് ഡീൽ ഉറപ്പിച്ചിട്ടുള്ളത്.

തമിഴിനൊപ്പം തെലുങ്ക്, മലയാളം, കന്നഡ പതിപ്പുകൾക്ക് മാത്രം നിർമ്മാതാക്കളായ എജിഎസ് 
എൻറർടെയ്ൻ‍മെൻറിന് ലഭിച്ചിരിക്കുന്നത് 125 കോടിയാണ്. ഹിന്ദി പതിപ്പ് മാത്രം വിറ്റ വകയിൽ
ലഭിച്ചത് 25 കോടിയും. അതായത് ചിത്രീകരണം പൂർത്തിയാകും മുമ്പേ ഒടിടി അവകാശം വിറ്റ വകയിൽ
ചിത്രം നേടിയിരിക്കുന്നത് 150 കോടിയാണ് എന്നാണ് വ്യക്തമാകുന്നത്. ഏത് പ്ലാറ്റ്ഫോമിലാണ്
ചിത്രം എത്തുക എന്നത് ഇപ്പോഴും വ്യക്തമല്ല.
