# കടുത്ത വിമർശനങ്ങൾ ആണ് താരത്തിനെതിരെ വന്നുകൊണ്ടിരിക്കുന്നത്

- Link: https://ml.b4blaze.com/film-news/vijay-latest-news
- Published: 2023-07-04T09:46:34+05:30
- Author: Devika

നിരവധി ആരാധകർ ഉള്ള താരമാണ് വിജയ്. തമിഴിൽ മാത്രമല്ല, തെന്നിന്ത്യൻ സിനിമ ലോകത്ത് തന്നെ
കോടിക്കണക്കിന് ആരാധകർ ആണ് താരത്തിന് ഉള്ളത്. ഇങ്ങു കേരളത്തിൽ പോലും വിജയ് ചിത്രത്തിന്
ഫാൻസ്‌ ഷോകളും മറ്റുമുണ്ട്. അത്രയേറെ ആരാധകർ ആണ് താരത്തിന് ഇങ്ങു കേരളത്തിലും ഉള്ളത്.
മലയാളികൾക്ക് ഇടയിൽ ഇത്രയേറെ സ്വീകാര്യതയുള്ള മറ്റൊരു നടനും വേറെ ഇല്ല എന്ന് തന്നെ 
പറയാം.ഫാൻസ്‌ അസോസിയേഷനുകൾ പോലും വിജയിക്ക് ഇങ്ങു കേരളത്തിൽ ഉണ്ട്. എന്നാൽ താരം ഒറ്റ
മലയാള സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്. വിജയിയുടെ ഓരോ
സിനിമകൾ ഇറങ്ങുമ്പോഴും കേരളത്തിൽ വലിയ ആഘോഷമാണ് നടക്കാറുള്ളത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/vijay5.jpg?resize
=951%2C564&ssl=1)

ചെണ്ടമേളവും പാലാഭിഷേകവും ഒക്കെയായി ആരാധകർ ഓരോ വിജയ് ചിത്രത്തിനും വൻ വരവേൽപ്പാണ് 
നൽകുന്നത്. ലിയോ ആണ് അടുത്തതായി ഇറങ്ങാൻ പോകുന്ന വിജയ് ചിത്രം. എന്നാൽ ഇപ്പോൾ പല തരത്തിൽ
ഉള്ള വാർത്തകൾ ആണ് വിജയിയുടേതായി പുറത്ത് വരുന്നത്. വിജയ് അഭിനയത്തിൽ നിന്നും ഇടവേള
എടുക്കാൻ പോകുകയാണ് എന്നും വിജയ് രാഷ്ട്രീയത്തിൽ സജീവമാകുകയാണ് എന്നുമൊക്കെ ഉള്ള വാർത്തകൽ
പ്രചരിച്ച് കൊണ്ടിരിക്കുകയാണ്. എന്നാൽ ലിയോ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ 
പുറത്തിറങ്ങിയത് വിജയിയുടെ പിറന്നാൾ ദിവസത്തിൽ ആണ്. വലിയ ആഘോഷത്തോടെയാണ് ആരാധകർ ഈ ചിത്രം
ഏറ്റെടുത്തത്. എന്നാൽ അന്ന് ഈ പോസ്റ്ററിന് എതിരെ വിമർശനം ഉയർന്നിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/vijay1.jpg?resize
=973%2C547&ssl=1)

ലഹരിയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ ഉള്ള പോസ്റ്റർ ആണ് ഇറങ്ങിയിരിക്കുന്നത് എന്നും
വിജയിയെ പോലെ ആരാധകർ ഉള്ള ഒരു ഒരിക്കലും ഇങ്ങനെ ഒരു പോസ്റ്ററിൽ അഭിനയിക്കരുതായിരുന്നു
എന്നും ഈ പോസ്റ്ററിനെ എതിർത്ത്കൊണ്ട് എം എൽ എ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ
ഗാനരങ്ങൾക്ക് എതിരെയും പരാതി വന്നിരിക്കുകയാണ്. വിവരാവകാശ പ്രവർത്തകൻ സെൽവം ആണ് പരാതി
നൽകിയത്. ലഹരിക്കടത്തിനെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് ലിയോയിലെ ഗാനരംഗമുള്ളത്
എന്നും ഈ ഗാനം സിനിമയിൽ നിന്നും നീക്കം ചെയ്യണം എന്നും എന്നാൽ സിബിഎഫ്‌സി ചെയർമാൻ വിജയിയെ
പിന്തുണക്കുന്നു എന്നുമാണ് വിവരാവകാശ പ്രവർത്തകൻ സെൽവം പരാതിയിൽ പറയുന്നത്. വിജയിക്ക്
ഒന്നിന് പിറകെ ഒന്നായി തിരിച്ചടികൾ വന്നുകൊണ്ടിരിക്കുകയാണ്.
